വിണ്ണിൽ നിന്നും അവരിറങ്ങുന്നു, ഫുട്ബോൾ ലോക ചാമ്പ്യൻമാരായ അർജൻ്റീന ടീം കേരളത്തിലേക്ക്..

കേരളത്തിലെ ലക്ഷക്കണക്കിന് ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ കുളിർമഴയേകി കൊണ്ട് അർജൻ്റീനൻ ടീം കേരളത്തിൽ സന്ദർശനം നടത്തുമെന്ന് സൂചന. കേരളത്തിൻ്റെ ക്ഷണം സ്വീകരിച്ചു കൊണ്ടാണ് അർജൻ്റീന ഫുട്ബോൾ ടീം കേരളത്തിലേക്കെത്തുന്നത്. സംസ്ഥാനത്തേക്കുള്ള കേരളത്തിൻ്റെ ക്ഷണം അർജൻ്റീന ഫുട്ബോൾ ടീം സ്വീകരിച്ചെന്നും ഇതു സംബന്ധിച്ച് മന്ത്രി വി. അബ്ദുറഹ്മാൻ ബുധനാഴ്ച വാർത്താ സമ്മേളനം നടത്തി കൂടുതൽ കാര്യങ്ങൾ പ്രഖ്യാപിക്കുമെന്നുമാണ് നിലവിൽ ലഭിക്കുന്ന വിവരം.

ALSO READ: യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡിട്ട് ദുബായ് രാജ്യാന്തര വിമാനത്താവളം; ഈ വർഷം സെപ്റ്റംബർ 30 വരെ രാജ്യം സന്ദർശിച്ചത് 6 കോടി 86 ലക്ഷം പേർ

കേരളത്തിലെത്തുന്ന അർജൻ്റീന ടീം ഇവിടെ സൌഹൃദ മൽസരങ്ങളിൽ പങ്കെടുക്കുമെന്നും രണ്ട് മൽസരങ്ങളായിരിക്കും കേരളത്തിലെ ആരാധകർക്കായി ടീം കളിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്. അടുത്ത വർഷം ആദ്യത്തോടെയായിരിക്കും ടീം കേരളത്തിലെത്തുക. അർജൻ്റീന ടീമിൻ്റെ കേരള സന്ദർശനം സംബന്ധിച്ച വിവരം മന്ത്രി വി. അബ്ദുറഹ്മാൻ കൈരളി ന്യൂസിനോടായിരുന്നു ആദ്യമായി വെളിപ്പെടുത്തിയിരുന്നത്. എന്നാൽ, കേരളത്തിലെത്തുന്ന അർജൻ്റീന ടീമിനൊപ്പം ഫുട്ബോൾ മിശിഹ ലയണൽ മെസ്സി ഉണ്ടാകുമോ എന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News