കുവൈത്തിൽ ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കാത്ത പ്രവാസികൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ നീക്കം; 1,81,000 പേരെ ബാധിക്കും?

kuwait

ബയോമെട്രിക് വിരലടയാള നടപടികൾ പൂർത്തിയാക്കാത്ത കുവൈത്തിലെ പ്രവാസികൾക്ക് സർക്കാർ, ബാങ്കിങ് ഇടപാടുകൾക്കുള്ള നിയന്ത്രണങ്ങൾക്ക് പുറമെ യാത്രാവിലക്കും നേരിടേണ്ടിവരുമെന്ന് സൂചന. ബയോമെട്രിക് വിരലടയാളം പൂർത്തിയാകുന്നതുവരെ ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ തുടരാനാണ് തീരുമാനം. സ്വദേശികളും പ്രവാസികളും ഉൾപ്പെടെ 35 ലക്ഷത്തിലധികം പേർ ഇതിനകം ബയോമെട്രിക് നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായും അധികൃതർ പറഞ്ഞു.

ALSO READ: കേരള സമൂഹത്തിൻ്റെ പ്രബുദ്ധതയുടെ പ്രതിഫലനമായി ഈ കലോത്സവം, സർഗപ്രതിഭകൾക്ക് ഈ മികവ് പഠനത്തിലും തുടരാനാകട്ടെ; മുഖ്യമന്ത്രി

പ്രവാസികളുടെ കാര്യത്തിൽ 1,81,000 പേർ ഇതുവരെ ബയോമെട്രിക് പൂർത്തിയാക്കിയിട്ടില്ല. നിലവിൽ, പ്രതിദിനം 10,000 അപ്പോയിൻ്റ് മെന്‍റുകൾ വരെ കൈകാര്യം ചെയ്യാൻ കഴിവുള്ള ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്‌മെൻ്റിൻ്റെ എട്ട് കേന്ദ്രങ്ങൾ ഇതിനായി ആഴ്ചയിൽ മുഴുവൻ ദിവസങ്ങളിലും പ്രവർത്തിച്ചു വരുന്നുണ്ട്.

കേവലം 3 മിനിറ്റിനകം ബയോമെട്രിക് നടപടികൾ പൂർത്തിയാക്കുവാൻ സാധിക്കുമെന്നും കൂടാതെ സഹല്‍, മെറ്റാ പ്ലാറ്റ്‌ഫോം ആപ്ലിക്കേഷൻ വഴി മുൻകൂർ അപ്പോയിൻ്റ് മെൻ്റ് ബുക്കിങ് ആവശ്യമാണെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസം 31 നാണ് പ്രവാസികൾക്ക് മന്ത്രാലയം അനുവദിച്ചിരുന്ന സമയം അവസാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News