ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവരേണ്ടത് അനിവാര്യം: പി സതീദേവി

p sathidevi

സിനിമ മേഖലയില്‍ സ്ത്രീകള്‍ വിവേചനം നേരിട്ടിരുന്നു എന്നത് വസ്തുതയെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. പരാതി പരിഹാര സംവിധാനങ്ങള്‍ പോലും ഉണ്ടായിരുന്നില്ല. വനിതാ കമ്മീഷന്‍ സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം വിഷയത്തില്‍ ഇടപെട്ടിരുന്നു. റിപ്പോര്‍ട്ട് പുറത്ത് വരേണ്ടത് അനിവാര്യമാണെന്നും പി സതീദേവി പ്രതികരിച്ചു.

ALSO READ:ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗ് പട്ടിക; കേരളത്തിന് ചരിത്ര നേട്ടം

സ്ത്രീകള്‍ക്ക് മാന്യമായി തൊഴില്‍ എടുക്കാന്‍ കഴിയണമെന്നത് സമൂഹത്തിന്റ ആവശ്യം. സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തെ അറിയിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. പ്രശ്‌ന പരിഹാര മാര്‍ഗങ്ങളും പരസ്യപ്പെടുത്തണം. വനിതാ കമ്മീഷന്റെ നിലപാട് കൂടി പരിഗണിച്ചാണ് നിലവിലെ കോടതി വിധിയെന്ന് സതീദേവി പ്രതികരിച്ചു.

ALSO READ:ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്താവുന്നതെന്ന് ഹൈക്കോടതി, നിര്‍മാതാവിന്റെ ഹര്‍ജി തള്ളി; റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഒരാഴ്ചത്തെ സാവകാശം കൂടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News