ഗുരുവാക്യവും ആലുവയിലെ സർവമത സമേളനവും ഇന്നും പ്രസക്തമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവിൻ്റെ സന്ദേശം നാടുമുഴുവൻ എത്തിക്കേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ഏറ്റവും ഔചിത്യ പൂർവമായ നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Also read:അണ്ണാറക്കണ്ണന്‍ ‘തക്കുടു’; കേരള സ്‌കൂള്‍ കായികമേളയുടെ ലോഗോയും ഭാഗ്യചിഹ്നവും പുറത്തിറക്കി
‘യുദ്ധങ്ങളിൽപ്പെട്ട് മനുഷ്യർ മണ്ണടിയുന്ന കാലമാണിന്ന്. ബാല്യവും സ്ത്രീത്വവും മനുഷ്യത്വവും ചവിട്ടി മെതിക്കപ്പെടുന്ന കാലമാണിത്. സർവമത സമേളനത്തിൻ്റെ സന്ദേശം ജാതിമത ഭേദമെന്യേ നാടുമുഴുവൻ എത്തിക്കണം. വാദിക്കലും ജയിക്കലും പ്രധാനമായി കാണുമ്പോൾ വസ്തുതകൾക്ക് പ്രാധാന്യം നശിക്കുന്നു.
Also read:വൈക്കത്ത് ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞ് ഒരാൾ ഒരാൾ മരിച്ചു
സത്യം അറിയാനും സത്യം അറിയിക്കാനുമുള്ള മനസ്സും ഉണ്ടാകണം. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് എന്നതാണ് സർവമത സമ്മേളത്തിൻ്റെ മുദ്രാവാകും. ഇന്നത്തെ കാലത്ത് വിശാലമായ അർത്ഥത്തിൽ ഇത് കാണണം. വാദിക്കലും ജയിക്കലും ലക്ഷ്യമായി കാണുമ്പോൾ വസ്തുത നഷ്ടപ്പെടും. വസ്തുത നഷ്ടമായാൽ പലരും തെറ്റിദ്ധരിക്കപ്പെടും. സത്യം അറിയാനും അറിയിക്കാനുള്ള മനസ്സ് ഉണ്ടാവണം. ഗുരു നടത്തിയ പ്രബോധനങ്ങളുടെയെല്ലാം അന്തർധാര മനുഷ്യത്വമാണ്’ – മുഖ്യമന്ത്രി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here