സ്കൂൾ പാഠ്യപദ്ധതിയിലെ കേന്ദ്ര ഭേദഗതിക്കെതിരെ കേരളം. കുട്ടികളെ പരീക്ഷയിൽ തോൽപ്പിക്കുക എന്നത് കേരള സർക്കാരിന്റെ നയമല്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 2009ലെ വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി ചെയ്ത് കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനം കുട്ടികളുടെ പക്ഷത്തുനിന്നു മാത്രമേ കേരളം പരിഗണിക്കുവെന്നും, വിദ്യാഭ്യാസ ഗുണമേന്മയിൽ സർക്കാർ യാതൊരു വിട്ടുവീഴ്ചകൾക്കും ഒരുക്കമല്ലെന്നും മന്ത്രി വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
Also read: ‘സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷം തടസപ്പെടുത്താന്‍ അനുവദിക്കില്ല’ : മന്ത്രി വി ശിവന്‍കുട്ടി
2020ലെ ദേശീയ വിദ്യാഭ്യാസനയ പ്രകാരം, 5, 8 ക്ലാസുകളിലെ പൊതു പരീക്ഷകളെ തുടർന്ന് കുട്ടികളെ പരാജയപ്പെടുത്തുക എന്നത് സംസ്ഥാന സർക്കാർ നയമല്ലെന്ന് വി ശിവൻകുട്ടി വ്യക്തമാക്കി. ഓരോ ക്ലാസിലും ഓരോ കുട്ടിയും പഠന പാഠ്യേതര വിഷയങ്ങളിൽ നേടേണ്ട മികവ് നേടുന്നുണ്ട് എന്ന് സർക്കാർ ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്. ഇതിനകം തന്നെ സമഗ്ര ഗുണമേന്മാ പദ്ധതിയുടെ ഭാഗമായി, സർക്കാർ ഈ കാര്യങ്ങൾ ആസൂത്രണം ചെയ്യുകയും ഇക്കഴിഞ്ഞ അർദ്ധവാർഷിക പരീക്ഷ മുതൽ നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
8, 9,10 ക്ലാസുകളിൽ നിശ്ചിത മികവ് നേടാത്തവർക്ക് പഠന പിന്തുണക്കായി പ്രത്യേക പരിപാടി സ്കൂൾ തലത്തിൽ സംഘടിപ്പിക്കുകയും കുട്ടികൾക്കിത് ഗുണകരമാകുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. എല്ലാവിഭാഗം കുട്ടികളെയും ചേർത്ത് നിർത്തുന്ന നയമാണ് കേരള സർക്കാരിന്റേതെന്ന് മന്ത്രി അറിയിച്ചു. ഒരു വിഭാഗം വിദ്യാർത്ഥികളെ അവഗണിക്കുന്ന രീതിക്കെതിരെ കേരളം എന്നും മുന്നിൽ ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here