‘മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല; വിദഗ്ധർ തയ്യാറാക്കിയ കണക്കിനെയാണ് കള്ളക്കണക്കായി പ്രചരിപ്പിച്ചത്’: മുഖ്യമന്ത്രി

വയനാടുമായി ബന്ധപ്പെട്ട മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല, വിദഗ്ധർ തയ്യാറാക്കിയ കണക്കിനെയാണ് കള്ളക്കണക്കായി മാധ്യമങ്ങൾ പ്രചരിപ്പിച്ചത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണക്ക് പെരിപ്പിച്ചു കാണിച്ചു എന്ന് പറയുന്നവർക്ക് കണക്ക് ഓരോന്നായി പരിശോധിക്കാമായിരുന്നു എന്നും മുഖ്യമന്ത്രി വിമർശിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട് സംസാരിക്കുന്ന വേളയിലാണ് മുഖ്യമന്ത്രി കണക്ക് പറഞ്ഞ് മാധ്യമങ്ങളെ വിമർശിച്ചത്.

Also read:‘വയനാട് മെമ്മോറാണ്ടം സംബന്ധിച്ച വ്യാജവാർത്ത;മാധ്യമങ്ങളുടെ രീതി പരിശോധിക്കപ്പെടേണ്ട സമയം’: മുഖ്യമന്ത്രി

‘എസ്റ്റിമേറ്റ് തുകയെ ചെലവാക്കിയ തുക എന്ന് പറഞ്ഞ് ദുർവ്യാഖ്യാനിച്ച് പ്രചരിപ്പിച്ചു. മനക്കണക്ക് വെച്ച് തയ്യാറാക്കുന്നതല്ല മെമ്മോറാണ്ടം. ഇതിനെല്ലാം ശാസ്ത്രീയ മാർഗങ്ങളുണ്ട്. മെമോറാണ്ടത്തിൽ ഒരിടത്തും പെരുപ്പിച്ച് കാട്ടിയ കണക്കുകൾ അല്ല. പരമാവധി സഹായം ലഭിക്കണം എന്നത് മുന്നിൽ കൊണ്ടുള്ള കണക്കാണ്. കേന്ദ്ര സർക്കാർ ഇതിനൊന്നും നമുക്ക് പണം തരേണ്ടാ എന്ന നിലപാട് എടുക്കാൻ സാധിക്കില്ല.

മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരെല്ല. വിദഗ്ധർ തയ്യാറാക്കിയ കണക്കിനെയാണ് കള്ളക്കണക്കായി പ്രചരിപ്പിച്ചത്. 2012 മുതൽ സർക്കാരുകൾ സമർപ്പിച്ച മെമ്മോറാണ്ടം വെബ്സൈറ്റിൽ ലഭ്യമാണ്. മറ്റ് വിഹിതങ്ങൾ പോലെയല്ല ഈ തുക ഉപയോഗിച്ചില്ലെങ്കിൽ ലാപ്സായി പോകില്ല. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ഒരു രൂപ പോലും ചെലവഴിക്കാൻ സാധിക്കില്ല.

Also read:ഈശ്വർ മാൽപെയുടെ തെരച്ചിലിൽ തടി കഷ്ണം കണ്ടെത്തി; അർജുന്റെ ലോറിയുടേത് സ്ഥിരീകരിച്ച് മനാഫ്

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ് ഇതിന്റെ ചുമതല കേരളത്തിൻറെ സാഹചര്യം എല്ലാവർക്കും അറിയാമല്ലോ. നിലവിലെ മാനദണ്ഡത്തിലെത്തുക പര്യാപ്തമല്ല. മാനദണ്ഡ പ്രകാരം ദുരിതാശ്വാസ പ്രവർത്തനത്തിന് തുച്ഛമായ തുകയെ ലഭിക്കാറുള്ളൂ. ആ തുക പോലും ലഭിക്കാറില്ല. അതാണ് അനുഭവം. അവിടെയാണ് പരമാവധി തുക ലഭിക്കണമെന്ന് കണ്ടു തയ്യാറാക്കിയ മെമ്മോറാണ്ടത്തെ അപമാനിച്ചത്. ആ തുക പോലും ലഭിക്കരുത് എന്നതായിരുന്നു ലക്ഷ്യം’- മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News