“ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ഒരുപോലെ കാണുന്നത് ശരിയല്ല”: മുഖ്യമന്ത്രി

ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ഒരുപോലെ കാണുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ആര്‍എസ്എസിന്റെ ഇസ്ലാം പതിപ്പാണ് ജമാഅത്തെ ഇസ്ലാമിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി ജയരാജന്‍ എഴുതിയ ‘കേരളം: മുസ്ലീം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ALSO READ: എൻട്രൻസ് പരീക്ഷ പാസായില്ല; മനോവിഷമത്താൽ 17 – കാരി ഏഴാംനിലയിൽനിന്ന് ചാടി ജീവനൊടുക്കി

ലീഗ് പരിഷ്‌ക്കരണ പ്രസ്ഥാനം. ജമാഅത്തെ ഇസ്ലാമി പഴയ കാലത്തേക്ക് സമൂഹത്തെ കൊണ്ടു പോകുന്ന സംഘടന. ജമാഅത്തെ ഇസ്ലാമി സാമ്രാജ്യത്വവുമായി ചേര്‍ന്നും പ്രവര്‍ത്തിക്കുന്നു.സവിശേഷ ഘട്ടങ്ങളില്‍ മാത്രം സാമ്രാജ്യത്വ വിരുദ്ധത പറയും. ലീഗ് വര്‍ഗീയ പ്രസ്ഥാനവുമായി ചേര്‍ന്ന് കമ്യൂണിസ്റ്റ് വിരുദ്ധ നിലപാട് എടുക്കുന്നു.ആര്‍എസ്എസിന്റെ ഇസ്ലാം പതിപ്പാണ് ജമാഅത്തെ ഇസ്ലാമി. ലീഗ് എസ്ഡിപിഐ ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ഭീകര സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ആറാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസ്;  ചിത്രകല അധ്യാപകന് 12 വർഷം കഠിന തടവ്

വ്യത്യസ്ത അഭിപ്രായത്തിന് പൊതു മണ്ഡലത്തില്‍ ഇടമുണ്ട്. പി ജയരാജന്റെ വ്യക്തിപരമായ അഭിപ്രായം വ്യത്യസ്തമായി കാണണം. ചരിത്ര പശ്ചാത്തലങ്ങള്‍ വിശകലനം ചെയ്ത് തയ്യാറാക്കിയ പുസ്തകം. മലബാര്‍ കലാപത്തെ തെറ്റായി വ്യാഖ്യാനിച്ചതിനെ മതനിരപേക്ഷമായി അടയാളപ്പെടുത്തുന്നു. മലബാര്‍ കലാപത്തെ കോണ്‍ഗ്രസും ലീഗും തള്ളി പറഞ്ഞുവെന്നും ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും, ശരീരഭാരം കുറയ്ക്കാനും ശ്രമിക്കുന്നവരാണോ നിങ്ങൾ; എങ്കിൽ ചീര ശീലമാക്കൂ

ലീഗ് മതഭീകര സംഘടനകളെ വെള്ള പൂശുന്നു. ലീഗ് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നു. മലപ്പുറം ജില്ലയെ കുറിച്ച് ലീഗ് തെറ്റായ പ്രചരണം നടത്തുന്നു. ലീഗ് മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്തുന്നു. ലീഗ് അസത്യം പറയുന്നു. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ കേസെന്ന് എവിടേയും പറഞ്ഞിട്ടില്ല. ജനങ്ങളെ തെറ്റി ധരിപ്പിക്കുകയാണ് ലീഗ്. ജനസഖ്യാനുപാധികമായി നോക്കിയാല്‍ മലപ്പുറത്താണ് കേസ് കുറവ്. ലീഗ് പ്രചാരണത്തില്‍ സത്യത്തിന്റെ കണികയില്ല. കേസ് കുറ്റം ചെയ്യുന്നവര്‍ക്ക് എതിരെയാണ്, അല്ലാതെ ഒരു വിഭാഗത്തിനെതിരെയല്ല
ആര്‍എസ്എസ് ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിയുടെ തോളില്‍ ലീഗ് കയ്യിടുന്നു എന്നിട്ട് പൊലീസുകാരന്‍ ആര്‍എസ്എസുകാരെ കണ്ടത് വലിയ ചര്‍ച്ചയാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel