മുംബൈയെ സുരക്ഷിതമല്ലെന്ന് വിളിക്കുന്നത് ശരിയല്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.സെയ്ഫ് അലിഖാനെതിരെയുള്ള ആക്രമണത്തിന് പിന്നാലെ മുംബൈ നഗരം സുരക്ഷിതമല്ലെന്ന് ആരോപിച്ച് നിരവധി പേർ രംഗത്ത് വന്നത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഫഡ്‌നാവിസ്.
സർക്കാരിന് പ്രതിപക്ഷത്തുനിന്നും സിനിമാ മേഖലയിൽ നിന്നുള്ള ചിലരിൽ നിന്നും വിമർശനങ്ങൾ ഇതിന് മുൻപും നേരിടേണ്ടി വന്നിട്ടുണ്ടെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. രാജ്യത്തെ എല്ലാ മെഗാസിറ്റികളിലും മുംബൈയാണ് ഏറ്റവും സുരക്ഷിതമെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു. മുംബൈയിലെ സുരക്ഷാ വീഴ്ചയിൽ ആഭ്യന്തര വകുപ്പിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ALSO READ; ‘എൻഎം വിജയൻ്റെ കുടുംബത്തിന് നീതി കിട്ടും വരെ ഡിവൈഎഫ്ഐ പ്രക്ഷോഭം തുടരും’; വികെ സനോജ്
അതേസമയം നടൻ സെയ്ഫ് അലിഖാന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പിടിയിലായ മൂന്ന് പേരിൽ പോലീസ് പ്രതിയെ തിരിച്ചറിഞ്ഞു. ഇയാളുടെ ചിത്രം പൊലീസ് പുറത്ത് വിട്ടു.എന്നാൽ അക്രമിയുടെ ലക്ഷ്യം മോഷണമായിരുവെന്നാണ് പൊലീസ് പറയുന്നത്. എമര്‍ജന്‍സി എക്സിറ്റ് വഴി പടിയിറങ്ങി രക്ഷപ്പെടുന്ന പ്രതിയുടെ ചിത്രമാണ് പൊലീസ് മാധ്യമങ്ങൾക്ക് കൈമാറിയത് . ഇതേ വഴിയാണ് 11-ാം നിലയിലെത്തിയതെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് മുംബൈയിലെ അതി സമ്പന്നരുടെ മേഖലയായ ബാന്ദ്രയിലെ വീട്ടിൽ വച്ച് സെയ്ഫ് അലി ഖാന് കുത്തേറ്റത്. ഉടനെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ അടിയന്തിര ന്യൂറോ സര്‍ജറിക്ക് ശേഷം അപകട നില തരണം ചെയ്തതായാണ് ആശുപത്രി അധികൃതർ അറിയിച്ചത്. മകൻ ഇബ്രാഹിം അലി ഖാനും കെയര്‍ ടേക്കറും ചേർന്നാണ് പുലർച്ചെ മൂന്നരയോടെയാണ് സെയ്ഫിനെ ആശുപത്രിയിൽ എത്തിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here