ചീറ്റകൾ ചത്തുപോകുന്നതിൽ അസ്വാഭാവികത ഇല്ല; സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ

മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ എത്തിച്ച ചീറ്റകൾ തുടരെ ചത്തുപോകുന്നതിൽ അസ്വാഭാവികത ഇല്ലെന്ന് സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രസർക്കാർ. കൊണ്ടുവന്നവയിൽ പകുതി ചത്തുപോകുമെന്ന് കണക്കാക്കിയിരുന്നതായിരുന്നുവെന്നും സർക്കാർ പറഞ്ഞു.

കുനോ നാഷണൽ പാർക്കിൽ എത്തിച്ച 8 ചീറ്റകൾ ആണ് ചത്തത്.ചീറ്റകളിൽ 40 ശതമാനവും ചത്തതിനെക്കുറിച്ച് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രസർക്കാരിനോട് ചോദിച്ചത്. ചീറ്റ പ്രൊജക്റ്റ് അഭിമാന പദ്ധതിയാണെന്നും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയ അറിയിച്ചത്.

ALSO READ: രാഹുലിന് പദവി തിരികെ ലഭിക്കുമോ? ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

കേന്ദ്രസർക്കാരിന്റെ പ്രൊജക്റ്റ് ചീറ്റ പദ്ധതി പരാജയമെന്നായിരുന്നു സുപ്രീം കോടതി വിലയിരുത്തൽ. ഒരുവർഷത്തിനുള്ളിൽ 40 ശതമാനം ചീറ്റകളും ചാവുന്നത് ഗുരുതര വീഴ്ചയാണെന്ന് വിലയിരുത്തിയ കോടതി ഇതൊരു അഭിമാന പ്രശ്നമായി കാണരുതെന്നും, എത്രയും പെട്ടെന്ന് വിഷയത്തിൽ നടപടികൾ സ്വീകരിക്കണമെന്നും വ്യക്തമാക്കിയിരുന്നു.

ALSO READ: ഭീകരാക്രമണത്തിന് നീക്കം; അറസ്റ്റിലായ പ്രതിയുടെ വീട്ടിൽ നിന്ന് ഗ്രനെയ്ഡുകൾ കണ്ടെടുത്തു

ചീറ്റകളെ കൂട്ടത്തോടെ പാർപ്പിക്കുന്നത് എന്തിനാണെന്നും, മറ്റൊരു ആവാസ വ്യവസ്ഥ നിർമ്മിച്ച് ചീറ്റകളെ അങ്ങോട്ട് മാറ്റിപ്പാർപ്പിക്കാമായിരുന്നല്ലോ എന്നും സുപ്രീം കോടതി കേന്ദ്രത്തോട് ചോദിച്ചു. ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, ജെ.ബി. പര്‍ദിവാല, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ചീറ്റകൾ കൂട്ടത്തോടെ ചാകുന്നത് ഗൗരവമായി കാണണമെന്നും, ഇതൊരു അഭിമാന പ്രശ്നമായിക്കണ്ട് നടപടികൾ സ്വീകരിക്കാതിരിക്കരുതെന്നും കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News