മണിപ്പൂരിൽ അധ്യാപികയെ ചുട്ടുകൊന്നു; സംഭവം കഴിഞ്ഞ ദിവസത്തെ സംഘർഷത്തിന് പിന്നാലെ

മണിപ്പൂരിൽ അധ്യാപികയെ ചുട്ടുകൊന്നു. ജിരിബാം ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം സായുധസംഘം ഏറ്റുമുട്ടിയതിന് പിന്നാലെയാണ് യുവതി കൊല്ലപ്പെട്ടത്. യുവതി ബലാത്സംഗത്തിനിരയായെന്നും സൂചനയുണ്ട്. അതേസമയം, കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ അക്രമി സംഘം ആറു വീടുകൾക്ക് തീയിട്ടു. സംഘർഷത്തിൽ കുക്കി വനിത കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. മണിപ്പൂരിലെ ജിരിബാം ജില്ലയിലാണ് സായുധസംഘം ഏറ്റുമുട്ടിയത്. യുവതിയുടെ മൃതദേഹം പിന്നീട് സ്ഥലത്തെ സന്നദ്ധ സംഘടനകൾ കണ്ടെടുത്തു. ആക്രണത്തിന് പിന്നിൽ മെയ്തി വിഭാഗമാണെന്നാണ് കുകി വിഭാഗം ആരോപിക്കുന്നത്.

അക്രമികൾ രാത്രി വീട്ടിലേക്ക് ഇരച്ചുകയറിയാണ് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തതെന്ന് കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവ് ആരോപിച്ചു. അക്രമികൾ വീട് കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തതായി പൊലീസിന് നൽകിയ പരാതിയിൽ ഇദ്ദേഹം ആരോപിക്കുന്നു. സംഭവത്തിൽ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Also Read; കേന്ദ്രത്തിന് പുല്ലുവില; സ്വതന്ത്രമായി ഡിജിപിയെ നിയമിക്കാനുള്ള ചട്ടത്തിന്‌ അംഗീകാരം നൽകി ഉത്തർപ്രദേശിലെ ആദിത്യനാഥ്‌ സർക്കാർ

News summary; It is reported that a teacher was burnt to death in Manipur 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News