ഫുട്ബോളിലെ മജീഷ്യൻ ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും മാഞ്ചസ്റ്ററിലേക്ക്? നിർണായക തുറന്നുപറച്ചിലുമായി താരം

ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിടവേളയ്ക്കു ശേഷം വീണ്ടും മാഞ്ചസ്റ്റർ സിറ്റിയിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. താരത്തിന് അൽനസറുമായുള്ള കരാർ ഒരു വർഷത്തേയ്ക്ക് കൂടിയുണ്ടെങ്കിലും ടീമിൽ തുടരുമോ എന്ന കാര്യത്തിൽ താരം ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ലാത്തതാണ് അഭ്യൂഹങ്ങൾക്ക് വഴി വെച്ചിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് സിഎൻഎൻ സ്പോർട്സ് ജേണലിസ്റ്റിന് ക്രിസ്റ്റ്യാനോ നൽകിയ ഒരു മറുപടിയാണ് താരം വീണ്ടും മാഞ്ചസ്റ്ററിലേക്ക് തിരിക്കുമോ എന്ന സംശയമുണർത്തിയിട്ടുള്ളത്.

ALSO READ: നിമിഷപ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ എംബസി; ശരിവെച്ചത് വിമത പ്രസിഡൻ്റ്

മാഞ്ചസ്റ്ററിലേക്ക് വീണ്ടും തിരിച്ചുപോകുമോ എന്ന് സ്പോർട്സ് ജേണലിസ്റ്റ് ചോദിക്കുമ്പോൾ ‘ഫുട്ബോളില്‍ എപ്പോള്‍ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല’- എന്നായിരുന്നു താരത്തിൻ്റെ മറുപടി. മാഞ്ചസ്റ്റർ സിറ്റിയുടെ നിലവിലെ പരിശീലകൻ പെപ് ഗ്വാർഡിയോളയെക്കുറിച്ച് ക്രിസ്റ്റ്യാനോ പറഞ്ഞതും ശ്രദ്ധേയമാണ്.

‘ഗ്വാര്‍ഡിയോള മിടുക്കനും കഴിവുറ്റതുമായ കോച്ചാണെന്നും എവിടെയാണ് പ്രശ്നമെന്ന് അദ്ദേഹത്തിന് അറിയാമെന്നും മടങ്ങിവരവ് എളുപ്പമാണെന്നു’മാണ് ക്രിസ്റ്റ്യാനോ ഗ്വാർഡിയോളയെക്കുറിച്ച് പറഞ്ഞത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും മാനേജര്‍ എറിക് ടെന്‍ഹാഗിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് 2022 ല്‍ താരം ക്ലബ് വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News