ഗസ്സയിലെ വംശഹത്യാ കൂട്ടക്കുരുതി; ഇസ്രയേലിന് 67 ബില്യൺ ഡോളറിൻ്റെ സാമ്പത്തിക നഷ്ടമെന്ന് റിപ്പോർട്ട്

ഗസ്സയിലെ വംശഹത്യാ കൂട്ടക്കുരുതിയുടെ ഭാഗമായി ഇസ്രയേലിന് കനത്ത സാമ്പത്തിക നഷ്ടമുണ്ടായിട്ടുള്ളതായി റിപ്പോർട്ട്. ആക്രമണത്തിലും പ്രത്യാക്രമണത്തിലുമായി 67 ബില്യൺ ഡോളറിൻ്റെ (ഏകദേശം 58,000 കോടി രൂപ) നഷ്ടമാണ് ഇസ്രയേലിന് സംഭവിച്ചത് എന്നാണ് റിപ്പോർട്ട്. സൈനികമായിട്ടുള്ള നഷ്ടം മാത്രം 34 ബില്യൺ ഡോളറാണ്. കൂടാതെ പൊതുബജറ്റിലും വലിയ നഷ്ടമാണ് സംഭവിച്ചത്. അധിനിവേശ രാജ്യത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാണിത്.

ALSO READ: ടൂറിസം മേഖലയുടെ ആകർഷണം വർധിപ്പിക്കണം, ഫിഫ ലോകകപ്പിനു മുന്നോടിയായി 30 ലക്ഷം തെരുവ് നായ്ക്കളെ കൊന്നൊടുക്കാനൊരുങ്ങി മൊറോക്കോ

നിർമാണ മേഖലയ്ക്ക് നാല് ബില്യൺ ഡോളറിന്റെ നഷ്ടമാണുണ്ടായത്. ഈ മേഖലയിലെ 70ലധികം കമ്പനികൾ അടച്ചുപൂട്ടുകയും ചെയ്തു. യുദ്ധത്തെ തുടർന്ന് ഇസ്രായേലിൽ കഴിഞ്ഞ വർഷം ഏകദേശം 60,000 കമ്പനികൾ അടച്ചുപൂട്ടി. 2023നെ അപേക്ഷിച്ച് 50 ശതമാനം കൂടുതലാണിത്. വിനോദസഞ്ചാരികളുടെ എണ്ണം 70 ശതമാനം കുറഞ്ഞു. ഇതോടെ ടൂറിസം മേഖലയ്ക്ക് 5 ബില്യൺ ഡോളറിലധികം നഷ്ടമുണ്ടായി. 2023 ഒക്ടോബർ ഏഴിന് ശേഷം ഏകദേശം 34.09 ബില്യൺ ഡോളർ സാമ്പത്തിക നഷ്ടമുണ്ടായതായി ഇസ്രായേലി ധനകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

ഗസ്സയിലെയും ലെബനനിലെയും യുദ്ധങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട ചെലവുകളിലെ വർധനവാണ് ഇതിന് കാരണം. ഇസ്രായേലി ജനസംഖ്യയുടെ മൂന്നിലൊന്ന് പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നതെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

ജനസംഖ്യയുടെ നാലിലൊന്ന് പേരും ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ട്. ഡിസംബറിൽ 5.2 ബില്യൺ ഡോളറിൻ്റെ ബജറ്റ് കമ്മിയാണ് രേഖപ്പെടുത്തിയത്. അതേസമയം, ഈ കണക്കുകൾ യുദ്ധത്തിൻ്റെ നേരിട്ടുള്ള ചെലവുകൾ മാത്രമാണെന്നും മറ്റു സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങൾ രാജ്യത്തുടനീളം വേറെയും സംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News