കൊടും ക്രിമിനൽ അർഷ്ദീപ് ദല്ല കാനഡയിൽ പിടിയിലെന്ന് റിപ്പോർട്ട്; പിടിയിലായത് കൊല്ലപ്പെട്ട ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ അടുത്ത അനുയായി

ashdeep dalla

കൊടും ക്രിമിനലായ അർഷ്ദീപ് ദല്ല കാനഡയിൽ പിടിയിലായെന്ന് റിപ്പോർട്ട്. കൊല്ലപ്പെട്ട ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ അടുത്ത അനുയായി കൂടിയാണ് അർഷ്ദീപ് ദല്ല. ഒക്‌ടോബർ 27-28 തീയതികളിൽ കാനഡയിൽ നടന്ന വെടിവെപ്പിന് ശേഷം ദല്ലയെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ ഭാഗമായി തന്നെയാണ് അറസ്റ്റ് എന്നാണ് പ്രാഥമിക നിഗമനം.

ദല്ലയുടെ അറസ്റ്റ് സംബന്ധിച്ച് ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്കും വിവരം ലഭിച്ചിട്ടുണ്ടെന്ന് ദേശീയമാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ദല്ലയുടെ അറസ്റ്റുമായി ബന്ധപ്പെട്ട ഔദ്യോ​ഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. മിൽട്ടണിൽ നടന്ന വെടിവയ്പിനെക്കുറിച്ച് ഹാൾട്ടൺ റീജിയണൽ പൊലീസ് സർവീസ് (എച്ച്ആർപിഎസ്) അന്വേഷണം നടത്തിവരികയാണ്.

Also Read; ‘ചേലക്കരയുടെ ചരിത്രം എൽഡിഎഫിനൊപ്പം നിന്നിട്ടുള്ളത്; നാടകൾക്കില്ലെന്ന് പറഞ്ഞ പല കാര്യങ്ങളും എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കി…’: മുഖ്യമന്ത്രി പിണറായി വിജയൻ

ഒക്ടോബറിൽ മിൽട്ടൺ ടൗണിൽ നടന്ന ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഇയാളെ പിടികൂടിയിരുന്നുവെങ്കിലും അറസ്റ്റ് സംബന്ധിച്ച വിവരം ഇപ്പോഴാണ് പുറത്തുവരുന്നത്. അറസ്റ്റിനുശേഷമുള്ള സ്ഥിതിഗതികൾ ഇന്ത്യൻ അധികൃതർ നിരീക്ഷിച്ചുവരികയാണ്. ഇന്ത്യയിൽ വിവിധ ക്രിമിനൽ കേസുകളിലെ പ്രതിയാണ് അർഷ്ദീപ് ദല്ല.

Also Read; റഷ്യയിൽ സമീപ കാലത്തെ ഏറ്റവും വലിയ ആക്രമണം നടത്തി യുക്രെയ്ൻ, മോസ്കോയിൽ പതിച്ചത് 34 ഡ്രോണുകൾ

28 കാരനായ ദല്ല ഭാര്യയോടൊപ്പം കാനഡയിലെ സറേയിലാണ് താമസിക്കുന്നത്. കൊള്ളയടിക്കൽ, കൊലപാതകം, മറ്റ് ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ഇയാൾക്കെതിരെ യുഎപിഎ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ പഞ്ചാബ് പൊലീസ് ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്, ഇന്ത്യൻ സുരക്ഷാ ഏജൻസി വൃത്തങ്ങൾ അറിയിച്ചു. ഖലിസ്താനി ടൈ​ഗർ ഫോഴ്സിന്റെ ആക്ടിങ് ചീഫായ അർഷ്ദീപ് ദല്ലയെ, ഹര്‍ദീപ് സിങ് നിജ്ജറിന്റെ പിൻ​ഗാമിയായാണ് കണക്കാക്കുന്നത്.

News summary; It is reported that Khalistani Terrorist Arshdeep Dalla Arrested In Canada

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News