അമേരിക്കയിൽ ദക്ഷിണേഷ്യൻ വിദ്വേഷം വർധിക്കുന്നതായി റിപ്പോർട്ട്

Stop Asian Hate

ദക്ഷിണേഷ്യക്കാർക്കെതിരെയുള്ള വിദ്വേഷം അമേരിക്കയിൽ വർധിക്കുന്നതായി റിപ്പോർട്ട്. ഓൺലൈൻ വഴിയുള്ള വിദ്വേഷ പ്രചരണത്തെ മാത്രം അടിസ്ഥാ‌നമാക്കി സ്‌റ്റോപ്പ്‌ എഎപിഐ ഹേറ്റ്‌ (ഏഷ്യൻ അമേരിക്കൻസ് പസഫിക് ഐലൻഡേഴ്സ്)ന്റെ “എംപവേർഡ്‌/ ഇംപീരിയൽഡ്‌: ദി റൈസ്‌ ഓഫ്‌ സൗത്ത്‌ ഏഷ്യൻ റപ്രസെന്റേഷൻ ആൻഡ്‌ ആന്റി സൗത്ത്‌ ഏഷ്യൻ റേസിസം” എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 2023 ജനുവരി മുതൽ 2024 ആഗസ്ത്‌ വരെയുള്ള കണക്കുകൾ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 2024 ആഗസ്തിൽ മാത്രം 973 ഭീഷണികളാണ്‌ ഏഷ്യക്കാർക്കെതിരെ അമേരിക്കയിൽ ഉണ്ടായിട്ടുള്ളത്‌.

Also Read: മൂന്ന് മിനിറ്റിൽ അകത്താക്കിയത് ഒരു കിലോ എരിവുള്ള ‘ഹോട്ട് സോസ്’; എരിഞ്ഞ് നേടിയത് ലോകറെക്കോഡ്

ഓൺലൈൻ ഇടങ്ങളിലാണ് പ്രധാനാമായും ഏഷ്യൻ വിദ്വേഷം വർധിച്ചിട്ടുള്ളത്. അതിൽ തന്നെ 60 ശതമാനവും ദക്ഷിണേഷ്യക്കാരെ ലക്ഷ്യമിട്ടിട്ടുള്ള അധിക്ഷേപങ്ങളാണ് ഓൺലൈൻ ഇടങ്ങളിൽ നടക്കുന്നത്. അമേരിക്കൻ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി വിദ്വേഷ പ്രചരണം വർധിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Also Read: ബെയ്‌റൂത്തില്‍ ഇസ്രയേല്‍ ആക്രമണം; 22 പേര്‍ മരിച്ചു

“ഇന്ത്യ ഒരു ദരിദ്ര രാജ്യമാണ്”, “ഇന്ത്യയിലേക്ക് മടങ്ങുക”, “ഭീകരവാദികൾ”, “വൃത്തികെട്ട ഇന്ത്യക്കാർ” തുടങ്ങിയ വാക്കുകളാണ്‌ ഇന്ത്യക്കാരെ അധിക്ഷേപിക്കാൻ കൂടുതലായും ഉപയോ​ഗിക്കുന്നതെന്നും സ്‌റ്റോപ്പ്‌ എഎപിഐ ഹേറ്റ്‌ റിപ്പോർട്ടിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News