മെക്‌സിക്കോയിൽ ബസപകടം; ഇന്ത്യക്കാരുൾപ്പെടെ 18 പേർ മരിച്ചു

പടിഞ്ഞാറൻ മെക്‌സിക്കോയിൽ പാസഞ്ചർ ബസ് മറിഞ്ഞ് ഇന്ത്യക്കാരുൾപ്പെടെ 18 പേർ മരിച്ചു. 20 ഓളം പേരെ പരിക്കുകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു സ്ത്രീയുടെ അവസ്ഥ ഗുരുതരമാണെന്നും സർക്കാർ അധികൃതർ അറിയിച്ചു. 42 ഓളം യാത്രക്കാരുണ്ടായിരുന്നതായി റിപ്പോർട്ട്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം നടന്നത്. യാത്രക്കാരിൽ കൂടുതലും വിദേശികളാണെന്നും ചിലർ യുഎസ് അതിർത്തിയിലേക്ക് പോകുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

also read :ബൈക്ക് യാത്രക്കാരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍

വടക്കൻ അതിർത്തി പട്ടണമായ ടിജുവാനയിലേക്കുള്ള യാത്രാമധ്യേയാണ് അപകടം നടന്നത്. ബസിൽ ഇന്ത്യ, ഡൊമിനിക്കൻ റിപ്പബ്ലിക്, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. അതേസമയം ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. റോഡിലെ വളവിലൂടെ അമിതവേഗതയിൽ ബസ് ഓടിച്ചതാകാം അപകടകാരണമെന്ന് അധികൃതർ സംശയിക്കുന്നു.

മലയിടുക്കിന് ഏകദേശം 40 മീറ്റർ (131 അടി) ആഴമുള്ളതിനാൽ രക്ഷാപ്രവർത്തനം അങ്ങേയറ്റം ബുദ്ധിമുട്ടാണെന്ന് നയാരിറ്റിന്റെ സുരക്ഷാ, സിവിൽ പ്രൊട്ടക്ഷൻ സെക്രട്ടറി ജോർജ് ബെനിറ്റോ റോഡ്രിഗസ് പറഞ്ഞു. എന്നാൽ അപകടത്തോട് ബസ് കമ്പനിയോ മെക്സിക്കോയുടെ മൈഗ്രേഷൻ ഇൻസ്റ്റിറ്റ്യൂട്ടോ ഇതുവരെ പ്രതികരിച്ചില്ല.

also read :ഒറ്റ രാത്രികൊണ്ട് ആറ് വീടുകളിൽ മോക്ഷണ ശ്രമം; പരിഭ്രാന്തി പരത്തി കള്ളൻ; അന്വേഷണം ഊർജിതമാക്കി പോലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News