ഇ ഡി നിയമത്തിന് കീഴില്‍ നിന്ന് മാത്രം പ്രവര്‍ത്തിച്ചാല്‍ മതി; സുപ്രീംകോടതി

എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നിയമത്തിന് കീഴില്‍ നിന്ന് മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് സുപ്രീംകോടതി. ഇഡി സ്വയം നിയമമാകരുതെന്നും സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. ഛത്തീസ്ഗഡിലെ മദ്യസിന്‍ഡിക്കേറ്റുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നീരീക്ഷണം.

Also Read: മാത്യു കുഴൽനാടൻ എംഎൽഎയുടെ ഭൂമിയിൽ നടത്തിയ റവന്യൂ സർവ്വേയുടെ റിപ്പോർട്ട് കൈമാറി

ചത്തീസ്ഗഢില്‍ മദ്യകുംഭകോണ കേസിലെ പ്രതികള്‍ക്കെതിരെ സുപ്രീംകോടതി ഉത്തരവ് മറികടന്ന് ഇഡി മുന്നോട്ടുപോയ സാഹചര്യത്തിലായിരുന്നു രൂക്ഷ വിമര്‍ശനം. മദ്യനയത്തില്‍ വിട്ടുവീഴ്ച ചെയ്ത് രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരും ചേര്‍ന്ന് രണ്ടായിരം കോടിയുടെ നഷ്ടമുണ്ടാക്കി എന്നാണ് ഇഡി കേസ്. ഇഡി രണ്ട് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തെങ്കിലും അറസ്റ്റ് തടഞ്ഞ സുപ്രീകോടതി, കേസുമായി ബന്ധപ്പെട്ട് ഒരുതരത്തിലുള്ള നീക്കവും നടത്തരുതെന്ന് ജൂലൈ പതിനെട്ടിന് നിര്‍ദേശം നല്‍കി. എന്നാല്‍ കുംഭകോണവുമായി ബന്ധപ്പെട്ട് യുപി പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ ഇഡി വീണ്ടും നടപടി ആരംഭിച്ചതാണ് സുപ്രീംകോടതിയെ ചൊടിപ്പിച്ചത്.

ഇഡിയുടെ നീക്കത്തില്‍ സംശയം പ്രകടിപ്പിച്ച ജസ്റ്റിസ് എസ് കെ കൗള്‍ അധ്യക്ഷനായ ബെഞ്ച് രൂക്ഷ വിമര്‍ശനം നടത്തി. ഇഡി സ്വയം നിയമമായി മാറരുത്. നിയമത്തിന് കീഴില്‍ നിന്ന് മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്ന മുന്നറിയിപ്പും സുപ്രീംകോടതി നല്‍കി. ചത്തീസ്ഗഢ് മുഖ്യമന്ത്രിയെ ഉന്നമിട്ടുളള ഇഡിയുടെ നീക്കമാണിതെന്ന് കേസില്‍ കക്ഷി ചേര്‍ന്ന ചത്തീസ്ഗഡ് സര്‍ക്കാരും വാദിച്ചു. കേസിലെ എല്ലാ തുടര്‍നടപടികളും തൽക്കാലം നിറുത്തി വയ്ക്കാനും ഇഡിക്കും യുപി പൊലീസിനും കോടതി നിര്‍ദ്ദേശം നല്‍കി.

Also Read: തിരുവനന്തപുരം നിവാസികൾക്ക് സർക്കാരിന്റെ ഓണസമ്മാനം; നവീകരിച്ച കലാഭവൻ മണി റോഡ് തുറന്നുകൊടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News