‘ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് കോണ്‍ഗ്രസില്‍ പതിവ്,അത് ഇപ്പോഴും തുടരുന്നു’;കെ മുരളീധരന്‍

നേതാക്കളെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് കോണ്‍ഗ്രസില്‍ പതിവാണെന്ന്  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എം പി. നേരത്തെ അത് കെ. കരുണാകരന് എതിരെയായിരുന്നുവെന്നും ഇപ്പോഴും അത് തുടരുകയാണെന്നും മുരളീധരന്‍ പറഞ്ഞു.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനും വിഡി സതീശനെതിരായ എഐ ഗ്രൂപ്പുകളുടെ നീക്കത്തിനുമെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം .

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നടക്കട്ടെയെന്നും ആരു ജയിച്ചാലും അംഗീകരിക്കാന്‍ തയ്യാറാകണം.കോണ്‍ഗ്രസിലും ജനാധിപത്യ രീതിയില്‍ വേണം തെരഞ്ഞെടുപ്പ് നടക്കാന്‍ ,ഇന്നത്തെ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഇത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താരിഖ് അന്‍വര്‍ വരുന്നത് പ്രശ്‌ന പരിഹാരത്തിനല്ലെന്നും തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് മുന്‍ കൈയെടുക്കണമെന്നും മുരളീധരന്‍
വ്യക്തമാക്കി.

അതേസമയം,  കോണ്‍ഗ്രസ് പുനഃസംഘടനാ പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ എഐസിസി ജനറല്‍സെക്രട്ടറി താരിഖ് അന്‍വര്‍ നാളെ കേരളത്തിലെത്തും. കേരളത്തിലെ പ്രശ്‌നങ്ങള്‍ അവിടെ തന്നെ തീര്‍ക്കുമെന്ന് ശനിയാഴ്ച താരിഖ് അന്‍വര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ ഇല്ലെന്നും എല്ലാവരും ഒന്നാണെന്നും താന്‍ ഗ്രൂപ്പുകളില്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News