വർക്കലയിലെ ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ ഐടി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Drown in sea

വർക്കല ഏണിക്കൽ ബീച്ചിൽ രണ്ട് യുവാക്കൾ തിരയിൽപ്പെട്ടു. കർണാടക സ്വദേശികളായ യുവാക്കളാണ് കടലിൽ കുളിക്കവേ തിരയിൽ പെട്ടത്. ഒരാളെ തമിഴ്നാട് സ്വദേശികൾ രക്ഷപ്പെടുത്തി. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. തിരയിൽപ്പെട്ടു കാണാതായ ബംഗ്ലൂരു സ്വദേശിയായ ഐടി വിദ്യാർത്ഥി നെൽസൺ ജെയ്സൺ (28) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കോസ്റ്റൽ പൊലീസ് മൃതദേഹം കണ്ടെടുത്തത്.

ഇന്നലെ നെൽസണും നാല് സുഹൃത്തുക്കളും വർക്കല ആലിയിറക്കം ബീച്ചിൽ കുളിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. കൂടെ ഉണ്ടായിരുന്നവരെ ഇന്നലെ തന്നെ രക്ഷിച്ചിരുന്നു. ഇവരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Also Read:  വൈദികനെന്ന വ്യാജേന വീട്ടിലെത്തി പ്രാര്‍ഥിച്ചു, പിന്നാലെ വീട്ടുടമയുടെ സ്വര്‍ണമാല പൊട്ടിച്ച് ഓടി; പ്രതി പിടിയില്‍

ഐ. ടി മേഖല യിൽ പ്രവർത്തിക്കുന്ന നാല് പേര് അടങ്ങുന്ന സുഹൃത്തുക്കൾ ഇന്നലെയാണ് വർക്കലയിൽ എത്തിയത്. ഫയർ ഫോഴ്‌സും വർക്കല പൊലീസും രക്ഷ പ്രവർത്തനം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News