ദിലീപിൻ്റെ ശബരിമല ദർശനം, ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചു- നാലു പേർക്ക് നോട്ടീസ് നൽകി; ദേവസ്വം ബോർഡ് പ്രസിഡൻ്റ്

ശബരിമല ദർശനത്തിന് നടൻ ദിലീപിന് കൂടുതൽ സമയം അനുവദിച്ചതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്. ദിലീപിൻ്റെ ദർശന സമയം നീണ്ടത് കുറച്ച് നേരത്തേക്ക് മറ്റുള്ളവരുടെ ദർശനം തടസ്സപ്പെട്ടു എന്ന് നേരത്തെ വിജിലൻസ് അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും കോടതി പറഞ്ഞതിൽ ന്യായം ഉണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു.

ALSO READ: നുണകൾ പറഞ്ഞുമാത്രം നിലനിൽക്കുന്ന പി വി അൻവർ തനിക്കെതിരെ ഉന്നയിച്ചിട്ടുള്ളത് ദുരാരോപണം, നിയമ നടപടി സ്വീകരിക്കും; പി ശശി

ദിലീപ് നിന്ന സമയം ഒരു ജില്ലാ ജഡ്ജിയും ചില രാഷ്ട്രീയ നേതാക്കളും വരിയിൽ ഉണ്ടായിരുന്നു. സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയെന്നും എന്നാൽ മുറി അനുവദിച്ചതിൽ ക്രമക്കേടില്ലെന്നും അത് സ്വാഭാവിക നടപടി മാത്രം ആണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, എക്സിക്യൂട്ടീവ് ഓഫീസർ, രണ്ട് ഗാർഡുമാർ എന്നിവർക്കാണ് നോട്ടീസ് നൽകിയതെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു.

ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരുടെ വിശദീകരണം കേട്ട ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും സുനിൽ സ്വാമിയെക്കുറിച്ചുള്ള കോടതി പരാമർശം വന്ന ഉടനെ അദ്ദേഹം മല ഇറങ്ങിയെന്നും അദ്ദേഹത്തിൻ്റെ സഹോദരൻ്റെ പേരിൽ ഡോണർ ഹൗസിൽ മുറി ഉണ്ടെന്നും അവിടെ ആണ് അദ്ദേഹം തങ്ങിയതെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News