കൂരമ്പുകളുമായെത്തി പ്രണയ ശലഭമായ് പറന്ന, ബാഹുബലിയിലെ വനറാണിയായ അവന്തിക എന്ന വേഷം അവതരിപ്പിച്ചത് തെന്നിന്ത്യൻ താരറാണിയായ തമന്നയായിരുന്നു. ‘പാന്‍ ഇന്ത്യന്‍’ എന്ന വാക്ക് എല്ലാവരേയും പരിചയപ്പെടുത്തിയ സിനിമയായ ബാഹുബലിയെന്ന സിനിമയെ പറ്റിയും. അത് തന്റെ ചിന്തകളിൽ കൊണ്ടുവന്ന മാറ്റങ്ങളെ പറ്റിയും പറയുകയാണ് തമന്ന ഇപ്പോൾ.
സിനിമയോടുള്ള തന്റെ കാഴ്ചപ്പാട് വിശാലമാക്കിയ ചലച്ചിത്രമാണ് ബാഹുബലിയെന്ന നടി പറഞ്ഞു. ബാഹുബലിയെന്ന സിനിമ എന്റെ കാഴ്ചപ്പാട് വിശാലമാക്കിയെന്നും നടി പറഞ്ഞു.
Also Read: പറവ ഫിലിംസിലെ ഇൻകം ടാക്സ് റെയ്ഡ്: 60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി പ്രാഥമിക കണ്ടെത്തല്‍
‘ബാഹുബലി എന്ന സിനിമ എല്ലാവര്‍ക്കും ഒരു ഗെയിം ചേഞ്ചര്‍ തന്നെയായിരുന്നു. ഇന്ന് നമുക്ക് എല്ലാവര്‍ക്കും പരിചിതവും ഇഷ്ടവുമുള്ള ‘പാന്‍ ഇന്ത്യന്‍’ എന്ന വാക്ക് ആദ്യമായി പരിചയപ്പെടുത്തുന്നത് ആ സിനിമയാണ്. ബാഹുബലി എന്നില്‍ എന്താണ് മാറ്റം ഉണ്ടാക്കിയതെന്ന് ചോദിച്ചാല്‍ യഥാര്‍ത്ഥത്തില്‍ ആ സിനിമ എന്റെ കാഴ്ചപ്പാട് വിശാലമാക്കി.
അതിനേക്കാള്‍ വലിയ സിനിമ ചെയ്യുന്നതിനെ കുറിച്ചാണ് ആളുകള്‍ ഇപ്പോള്‍ ചോദിക്കുന്നത്. ബാഹുബലിയേക്കാള്‍ വലിയ സിനിമ എങ്ങനെ ചെയ്യാനാകും? ഞാന്‍ അടുത്തതായിട്ട് എന്താണ് ശരിക്കും ചെയ്യേണ്ടത്? ഞാന്‍ വലിയ എന്തെങ്കിലും ചെയ്യണോ? എന്നൊക്കെ ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നുണ്ട്. ആ ചിന്ത എന്നില്‍ കൊണ്ടുവന്നത് ബാഹുബലിയാണ്,’ എന്നാണ് ബ്രഹ്മാണ്ഡചിത്രത്തെ പറ്റി തമന്ന പറഞ്ഞത്.
Also Read: ആരാധകർക്ക് ഇനി അധിക നാൾ കാത്തിരിക്കേണ്ട; പുഷ്പ 2 വിന് യു/എ സർട്ടിഫിക്കറ്റ്
ഒരുപാട് കൊമേഴ്ഷ്യല്‍ സക്‌സസുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു ആക്ടര്‍ എന്ന നിലയില്‍ വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ടെന്നും തമന്ന കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here