ദേ, ഇറ്റലിയിൽ ഫുട്ബോൾ മാത്രമല്ല ക്രിക്കറ്റുമുണ്ട്; ഐപിഎല്‍ മെഗാലേലത്തില്‍ ഇടം പിടിച്ച് ഇറ്റാലിയന്‍ ക്രിക്കറ്റര്‍

thomas-draca-italian-player

കഴിഞ്ഞ ദിവസം വിരാട് കോലിക്ക് പിറന്നാൾ ആശംസ നേർന്ന ഇറ്റാലിയൻ വനിതാ ഫുട്ബോൾ താരത്തെ ട്രോളിയവർ ഈ വാർത്ത കണ്ട് വിരൽ കടിച്ചുകാണും. ക്രിക്കറ്റില്ലാത്ത ഇറ്റലിക്കാരി എങ്ങനെയാണ് വിരാടിനെ അറിയുകയെന്നും നെഗറ്റീവ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇതെന്നുമായിരുന്നു ട്രോളിൻ്റെ അടിസ്ഥാനം. എന്നാൽ, അടുത്ത ഐപിഎല്ലിനുള്ള മെഗാ ലേലത്തിൽ ഇറ്റലിയില്‍ നിന്നുള്ള ഒരു ക്രിക്കറ്റ് കളിക്കാരനുമുണ്ട്.

24കാരനായ തോമസ് ഡ്രാക്കയാണ് ഈ താരം. ഒറ്റനോട്ടത്തിൽ കണ്ടാൽ മുന്‍ ഓസ്ട്രേലിയന്‍ ബാറ്റര്‍ ജോ ബേണ്‍സ് ആണെന്ന് തോന്നും. ഉയരമുള്ള വലംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ആണ് ഡ്രാക്ക. ബാറ്റിങും ചെയ്യും. ഈ വർഷം കാനഡ ഗ്ലോബല്‍ ടി20 ടൂർണമെൻ്റിൽ അദ്ദേഹം തിളങ്ങിയിരുന്നു.

Read Also: അയ്യർ ദി ​ഗ്രേറ്റ്; രഞ്ജിയിൽ ഇരട്ട സെഞ്ച്വറിയുമായി ശ്രേയസ് അയ്യർ

6.88 എന്ന എക്കോണമി റേറ്റില്‍ ആറ് ഗെയിമുകളില്‍ നിന്ന് 11 സ്ട്രൈക്കുകളോടെ ബ്രാംപ്ടണ്‍ വോള്‍വ്സിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളറായി അദ്ദേഹം മാറി. വെസ്റ്റ് ഇന്‍ഡീസിന്റെ റൊമാരിയോ ഷെപ്പേര്‍ഡ് (14), യുഎഇയുടെ ജുനൈദ് സിദ്ദിഖ് (14) എന്നിവര്‍ മാത്രമാണ് ടൂര്‍ണമെന്റില്‍ ഡ്രാക്കയേക്കാള്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടിയത്. 1,574 കളിക്കാരുടെ ഐപിഎൽ ലേല ലിസ്റ്റിൽ ഡ്രാക്കയെ 325-ാം നമ്പറിലാണ് ലിസ്റ്റ് ചെയ്തത്. അടിസ്ഥാന വില 30 ലക്ഷം രൂപയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here