അറുപത്തിരണ്ട് വർഷങ്ങൾക്ക് മുൻപ് ആക്രിക്കച്ചവടക്കാരനായ ഇറ്റലിയിലെ കാപ്രി സ്വദേശി ലൂയിജി ലോ റോസ്സോയ്ക്ക് ഒരു പെയിന്റിങ് ലഭിച്ചു. ഒറ്റ നോട്ടത്തിൽ കാഴ്‌ച മങ്ങിയതും ഭംഗിയില്ലാത്തതുമായ ആ ചിത്രം പക്ഷെ അയാൾക്ക് ഇഷ്ടപ്പെട്ടു. ചിത്രം ഇഷ്ടപ്പെട്ടതും അതുപേക്ഷിക്കാതെ അയാളത് വീട്ടിലേക്ക് കൊണ്ടുപോയി. ചുമരിൽ തൂക്കണമെന്ന ആഗ്രഹത്തോടെ ഭാര്യ വലിയ എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും അതൊന്നും വകവെക്കാതെ ലൂയിജി ചുമരിലൊരു ആണിയടിച്ച് ചിത്രം അവിടെ വെച്ചു.
ALSO READ; ഒരാഴ്ചയ്ക്കിടെ വീട്ടിൽ മോഷണം നടന്നത് അഞ്ച് തവണ: ബോംബെ ഹൈക്കോടതിയെ സമീപിച്ച് അഭിഭാഷകൻ
അത് വർഷങ്ങളോളം വീടിന്റെ ചുമരിലിരുന്നെങ്കിലും ചിത്രത്തെ പറ്റിയോ അത് ആര് വരച്ച ചിത്രമാണെന്നോ ആരും തിരക്കി പോയില്ല. എന്നാൽ ഇന്ന് ആ ചിത്രമെത്തിയ വഴി അറിഞ്ഞതോടെ കണ്ണ് തള്ളിയിരിക്കുകയാണ് ലൂയിജി. കാരണം എന്താണെന്നല്ലേ…ഇത്രയും നാൾ ലൂയിജി സൂക്ഷിച്ച ചിത്രം വരച്ചത് മറ്റാരുമല്ല, ലോക പ്രശസ്ത ചിത്രകാരനായ പിക്കാസോയാണ് ചിത്രത്തിന്റെ വില കേട്ടാലും ഞെട്ടും. ഒന്നും രണ്ടുമല്ല അൻപത് കോടി രൂപയാണ് ഈ ചിത്രത്തിന്റെ വില.
ALSO READ; ദില്ലിക്കും മുംബൈയ്ക്കും പിന്നാലെ ഇന്ത്യയിൽ നാലിടത്ത് കൂടി റീട്ടെയിൽ സ്റ്റോറുകൾ ആരംഭിക്കാൻ ആപ്പിൾ
ലൂയിജിയുടെ മകൻ ആൻഡ്രിയ കലാചരിത്രത്തിൽ ഗവേഷണം ആരംഭിച്ചതോടെയാണ് ഈ വിവരങ്ങൾ എല്ലാം പുറത്തുവരുന്നത്. ആർട് ഡിറ്റക്ടീവായ മൗറിസിയോ സെറാസിനി ഉൾപ്പെടെയുള്ള വിദഗ്ധ സംഘത്തിന്റെ ഉപദേശം തേടിയതോടെയാണ് ചിത്രം വരച്ചത് പിക്കാസോയാണെന്ന് ആൻഡ്രിയ കണ്ടെത്തിയത്. ചിത്രത്തിലുള്ള ഒപ്പ് പിക്കാസോയുടെതാണെന്നും സംഘം സ്ഥിരീകരിച്ചു.
ALSO READ; ബെയ്‌റൂട്ടിൽ വീണ്ടും ഇസ്രയേൽ ആക്രമണം
ഫ്രഞ്ച് ഫോട്ടോഗ്രാഫറും ചിത്രകാരനുമായ ഡോറ മാറിന്റെയുടെ ഛായാചിത്രമാണിതെന്നാണ് ഗവേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. കാപ്രിയിലെ നിത്യ സന്ദർശകനായിരുന്നു പിക്കാസോയെന്നും അങ്ങനെയാകാം ചിത്രം ഇവിടെ എത്തിയതെന്നുമാണ് ഇവർ കരുതുന്നത്. തങ്ങളുടെ കണ്ടെത്തലുകൾ സ്ഥിരീകരിക്കാൻ പിക്കാസോ ഫൗണ്ടേഷന്റെ ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് ഗവേഷക സംഘം ഇപ്പോൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here