ജന്മദിനാശംസ പറഞ്ഞാൽ എയറിലാകുമോ; കോലിക്ക് ഹാപ്പി ബർത്ത് ഡേ പറഞ്ഞ് പൊല്ലാപ്പിലായി ഇറ്റാലിയൻ ഫുട്ബോൾ താരം

വിരാട് കോഹ്ലിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നതിന് സോഷ്യൽ മീഡിയയിൽ ട്രോളിനിരയായി ഇറ്റാലിയന്‍ ഫുട്ബോള്‍ വനിതാ താരം. ക്രിക്കറ്റ് തീരെയില്ലാത്ത ഇറ്റലിയിൽ നിന്ന് ഇങ്ങനെയൊരു ആശംസ വന്നത് നെഗറ്റിവ് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് പറഞ്ഞാണ് ട്രോൾ. കോലിയെ ഇറ്റലിക്കാർക്ക് അറിയില്ലെന്നും പലരും സോഷ്യൽ മീഡിയയിൽ പറയുന്നു.

കോലിയുടെ 36-ാം ജന്മദിനമായ ഇന്നാണ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ താരം അഗത ഇസബെല്ല സെന്റാസോയും ആശംസ നേർന്നത്. ‘ഇറ്റലിയിലെ ഒരു ആരാധികയുടെ ജന്മദിനാശംസകള്‍, നിങ്ങള്‍ക്ക് എല്ലാ ആശംസകളും’ എന്നാണ് അവർ എക്സിൽ കുറിച്ചത്. ഇന്ത്യയുടെ ജഴ്സി ധരിച്ച സ്വന്തം ഫോട്ടോയും അവർ പോസ്റ്റ് ചെയ്തു.

Read Also: ‘ആ സ്വര്‍ണമങ്ങ് തിരിച്ചുവാങ്ങിയേക്ക്’; ബോക്‌സിങ് ട്വിസ്റ്റില്‍ പ്രതികരണവുമായി ഹര്‍ഭജന്‍

ഇറ്റാലിയൻ സീരി ബിയില്‍ കളിച്ചിട്ടുണ്ട് താരം. എക്സ് ബയോയിൽ ഇന്ത്യയെ സംബന്ധിച്ച് അവർ പരാമർശിച്ചിട്ടുണ്ട്. ഇന്ത്യയെക്കുറിച്ച് അവള്‍ പലപ്പോഴും പോസ്റ്റുകള്‍ ഇടാറുമുണ്ട്. ട്രോൾ പരിധി വിട്ടപ്പോൾ അവർ ഇങ്ങനെ കുറിച്ചു: ‘ഞാന്‍ വിരാട് കോഹ്ലിയെക്കുറിച്ചോ ക്രിക്കറ്റിനെക്കുറിച്ചോ പോസ്റ്റ് ചെയ്യുമ്പോഴെല്ലാം, ആരെങ്കിലും നെഗറ്റിവിറ്റിയുമായി എത്തുന്നു. എന്തുകൊണ്ടെന്ന് എനിക്ക് സത്യമായും മനസ്സിലാകുന്നില്ല. നമസ്‌തേ.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News