ഇത് ചരിത്ര നിമിഷം; ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ കുഞ്ഞിനെ മുലയൂട്ടി അംഗം; കൈയടിച്ച് പാര്‍ലമെന്റ് അംഗങ്ങള്‍

ഇറ്റാലിയന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി കുഞ്ഞിനെ മുലയൂട്ടി പാര്‍ലമെന്റംഗം. ഗില്‍ഡ സ്പോര്‍ട്ടിയല്ലോ ആണ് മകന്‍ ഫെഡറിക്കോയെ ചേംബര്‍ ഓഫ് ഡെപ്യൂട്ടീസില്‍ വെച്ച് മുലയൂട്ടിയത്. മറ്റ് പല രാജ്യങ്ങളിലും ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും
ഇറ്റലിയില്‍ ഇത് ആദ്യമാണ്. ഈ ചരിത്ര നിമിഷത്തിന് സാക്ഷിയായ പാര്‍ലമെന്റ് അംഗങ്ങള്‍ ഗില്‍ഡ സ്പോര്‍ട്ടിയല്ലോയെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു.

Also Read- ‘ഒരു ഹോട്ടല്‍ മുറി ബുക്ക് ചെയ്യൂ’; ക്ഷേത്ര പരിസരത്ത് നടി കൃതിയെ ചുംബിച്ച് ആദിപുരുഷ് സംവിധായകന്‍; വ്യാപക വിമര്‍ശനം

പല രാജ്യങ്ങളിലും ഇത് സാധാരണയാണെങ്കിലും ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ ഇത് ആദ്യത്തെ സംഭവമാണെന്ന് പാര്‍ലമെന്ററി സെക്ഷന് അധ്യക്ഷത വഹിച്ച ജോര്‍ജിയോ മ്യൂള്‍ പറഞ്ഞു. എല്ലാ പാര്‍ട്ടികളുടെയും പിന്തുണയോടെ ഇതാദ്യമായാണ് ഇത്തരത്തിലുള്ളൊരു സംഭവം നടക്കുന്നതെന്നും ഫെഡറിക്കോയ്ക്ക് സാമാധാനപരമായ ഒരു ജീവിതം ഉണ്ടാകട്ടെയെന്നും ജോര്‍ജിയോ മ്യൂള്‍ പറഞ്ഞു. നിരവധി സ്ത്രീകള്‍ക്ക് ജോലി സ്ഥലത്ത് എത്തേണ്ടതിനാല്‍ അവരുടെ ഇഷ്ടപ്രകാരമല്ലെങ്കിലും നേരത്തെ തന്നെ മുലയൂട്ടല്‍ നിര്‍ത്തേണ്ടി വരുന്നുവെന്നാണ് ഗില്‍ഡ സ്പോര്‍ട്ടിയല്ലോ പ്രതികരിച്ചത്.

Also Read- ഇപ്പോള്‍ സിംഗിള്‍ അല്ല കമ്മിറ്റഡാണ്, പക്ഷേ ആരെയും കല്യാണം കഴിക്കാന്‍ വയ്യ: അഭയ ഹിരണ്‍മയി

കഴിഞ്ഞ നവംബറിലാണ് പാര്‍ലമെന്റിലെ വനിത അംഗങ്ങള്‍ക്ക് കുട്ടികളുമായി ചേംബറില്‍ പ്രവേശിക്കാനും ഒരു വയസുവരെയുള്ള കുഞ്ഞുങ്ങളെ പാര്‍ലമെന്റില്‍വെച്ച് മുലയൂട്ടാനുള്ള അനുമതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News