ഇലോൺ മസ്കും മാർക്ക് സക്കർബർഗും തമ്മിൽ ഉള്ള പോരാട്ടം ഏറെ നാളായി തുടരുകയാണ്. പഴയ ട്വിറ്ററിന് എതിരായി ത്രെഡ്സ് വന്നതോടെ പോരാട്ടം മുറുകിയ രീതിയിലുള്ള പരസ്യ പോരാട്ടങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.ഇപ്പോഴിതാ ഇവർ തമ്മിലുള്ള കേജ് ഫൈറ്റിന് ഇറ്റലി വേദിയാകുമെന്ന് റിപ്പോര്‍ട്ട്.
also read: റിസോർട്ടിലെത്തിയ 2 വിദ്യാർത്ഥികളെ ശുചിമുറിക്കുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തി
പുരാതന റോമന്‍ ശൈലിയിലൊരുങ്ങിയ തീമിലാവും പോരാട്ടമെന്നാണ് റിപ്പോര്‍ട്ട്. ഇറ്റലിയുടെ സാസ്കാരിക വകുപ്പ് മന്ത്രിയാണ് ടെക് ഭീമന്മാരുടെ പോരിനേക്കുറിച്ചുള്ള പുതിയ വിവരം പങ്കുവച്ചത്. ഇരുവരും തമ്മിലുള്ള കേജ് ഫൈറ്റ് പണം ജീവകാരുണ്യ പരിപാടികള്‍ക്കായി ചെലവിടുന്നത് സംബന്ധിച്ച് മസ്കുമായി സംസാരിച്ചതായി ഇറ്റലിയിലെ സാംസ്കാരിക വകുപ്പ് മന്ത്രി വിശദമാക്കിയത്.
അതേസമയം ഇവർ തമ്മിലുള്ള പോരിനുള്ള തിയതി ഇതുവരെയും തീരുമാനിച്ചിട്ടില്ലെന്നാണ് സക്കര്‍ബര്‍ഗ് വിശദമാക്കുന്നത്. ടെക് മേഖലയിലെ കോടീശ്വരന്മാര്‍ തമ്മില്‍ ജൂണ്‍ മാസം മുതലാണ് പോരാട്ടം തുടങ്ങിയത്.
സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും ഒരു കേജ് മാച്ചിൽ പോരാടാൻ തയ്യാറായതിന്റെ സൂചന നൽകിയത്. ട്വിറ്ററിലൂടെയാണ് തന്റെ താൽപര്യം മസ്ക് അറിയിച്ചത്. ലൊക്കേഷൻ അയയ്ക്കുക എന്ന അടിക്കുറിപ്പോടെ മസ്ക് പങ്കുവെച്ച ട്വീറ്റിന്റെ സ്ക്രീൻഷോട്ട് സക്കർബർഗ് പോസ്റ്റ് ചെയ്തു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here