8800 രൂപയ്ക്ക് പ്രീമിയം സ്മാര്‍ട്ട്ഫോണ്‍, ഐടെല്‍ എസ്23

വിപണിയില്‍ കുറഞ്ഞ വിലയില്‍ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ച്  ഐടെല്‍. ഐടെല്‍ എസ് 23 എന്നാണ് മോഡലിന്‍റെ പേര്. 9000 രൂപയില്‍ താഴെയുള്ള വിഭാഗത്തില്‍ മെമ്മറി ഫ്യൂഷനുമായുള്ള ഇന്ത്യയുടെ ആദ്യ 16ജിബി റാം ഫോണാണിതെന്ന് ഐടെല്‍ അവകാശപ്പെടുന്നു.

ALSO READ: “കാലിക്കറ്റ് സർവ്വകലാശാലാ സെനറ്റിലേയ്ക്ക് എംഎസ്എഫ് മത്സരിപ്പിച്ചത് മുസ്ലീം ലീഗ് നേതാവിനെ”; പി.എം ആർഷോ

ഐടെലിന്റെ എ60, പി40 സ്മാര്‍ട്‌ഫോണുകള്‍ നേരത്തെ തന്നെ ജനപ്രീതി നേടിയിരുന്നു. 8799 രൂപയ്ക്കാണ് പുതിയ എസ് 23 സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 6.6 ഇഞ്ച് എച്ച്ഡി+ഐപിഎസ് വാട്ടര്‍ഡ്രോപ് ഡിസ്‌പ്ലേയുമായെത്തുന്ന ഫോണില്‍ 5000 എംഎഎച്ച് ബാറ്ററിയാണുള്ളത്.

50എംപി റിയര്‍ ക്യാമറയും ഫ്‌ളാഷോടു കൂടിയ എട്ട് എംപി ഫ്രണ്ട് ക്യാമറയുമുണ്ട്. എസ്23 8ജിബി വേരിയന്റിലും ലഭ്യമാണ്. വിവിധ റീട്ടെയില്‍ ചാനലുകളിലും ലഭ്യമാകും.

ALSO READ: സുഹൃത്തിന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വന്ന പൊലീസുകാരന് നേരെ ആക്രമണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News