2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതുക്കിയ ആദായനികുതി റിട്ടേണ്‍ (ITR) ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ഇന്ന്. ബോംബെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരമാണ് പുതിയ സമയപരിധി നീട്ടിയത്. സെക്ഷന്‍ 87A പ്രകാരമുള്ള റിബേറ്റിന് അര്‍ഹതയുള്ള എല്ലാ നികുതിദായകര്‍ക്കും അവരുടെ നിയമപരമായ അവകാശങ്ങള്‍ വിനിയോഗിക്കാനുള്ള അവസരം നല്‍കുന്നുണ്ടെന്നും അവര്‍ക്ക് നടപടിക്രമപരമായ തടസ്സങ്ങള്‍ നേരിടുന്നില്ലെന്നും ഉറപ്പാക്കാനാണ് ഈ സമയപരിധി നീട്ടിയതെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.
പുതിയതും പഴയതുമായ നികുതി വ്യവസ്ഥകള്‍ പ്രകാരം സെക്ഷന്‍ 87A നികുതി ഇളവ് അനുസരിച്ച് ചില വ്യവസ്ഥകള്‍ പാലിക്കുകയാണെങ്കില്‍ നികുതിദായകരുടെ നികുതി ബാധ്യത പൂജ്യമായി വരെ കുറയ്ക്കാം. ഈ വിഷയത്തിലെ അന്തിമ വിധി പലതവണ മാറ്റിവച്ചിരുന്നു. ജനുവരി 16 ന് വിധി വരുമെന്ന് പറയപ്പെടുന്നുണ്ട്. എന്തായാലും, ഐടിആര്‍ ഫയലിംഗിന്റെ സമയപരിധി ജനുവരി 15 ന് അവസാനിക്കും.
Read Also: അയ്യോ..അതക്ഷരത്തെറ്റല്ല! പ്യൂമ ‘PVMA’ ആയതുകണ്ട് അന്തംവിട്ടവർ കാരണമറിഞ്ഞപ്പോൾ ഞെട്ടി
2023- 24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായ നികുതി റിട്ടേണ്‍ കഴിഞ്ഞ ജൂലൈ 31ന് മുമ്പ് അടക്കാത്തവര്‍ക്ക് ഇപ്പോള്‍ നല്‍കാവുന്നതാണ്. അഞ്ച് ലക്ഷം വരെയാണ് വരുമാനമെങ്കില്‍ ആയിരം രൂപയും അതിന് മുകളിലാണെങ്കില്‍ 5000 രൂപയും പിഴ അടയ്ക്കണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here