ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനി ഏതാനും ദിവസം മാത്രം. 36 ദിവസമാണ് ഇനിയുള്ളത്. ഇനിയും വെളിപ്പെടുത്താത്തവര്‍ ഡിസംബര്‍ 31നകം പുതിയ റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുവരെ രണ്ട് ലക്ഷം പേര് റിട്ടേണ്‍ സമര്‍പ്പിച്ചിട്ടുണ്ട്.
റിട്ടേണ്‍ സമര്‍പ്പിച്ചവര്‍ വിദേശത്തെ ആസ്തിയും വരുമാനവും അടക്കം വെളിപ്പെടുത്തിയിട്ടുണ്ട്. വിദേശ വരുമാനം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് നികുതിദായകര്‍ക്ക് മുന്നറിയിപ്പ് നല്കുന്ന കാമ്പയിന് അടുത്തിടെ ആദായനികുതി വകുപ്പ് ആരംഭിച്ചിരുന്നു. സമര്‍പ്പിക്കപ്പെട്ട ഐടിആര്‍ ഷെഡ്യൂളില്‍ വിദേശ ആസ്തികള്‍ പ്രത്യേകിച്ച് ഉയര്‍ന്ന മൂല്യമുള്ള വിദേശ ആസ്തികള്‍ ഉള്‍പ്പെടുന്ന കേസുകളില്‍, അത് പൂര്‍ണമായി പൂര്‍ത്തിയാക്കാത്തവരെ ഓര്‍മിപ്പിക്കുകയും പ്രേരിപ്പിക്കുകയുമാണ് കാമ്പയിനിന്റെ ലക്ഷ്യം.
Read Also: വീണിടത്തു നിന്ന് വീണ്ടും വീണ് സ്വർണ്ണം; ഗ്രാമിന് കുറഞ്ഞത് എത്രയെന്നറിയാം
ഇതില്‍ വീഴ്ചവരുത്തിയാല്‍ പത്ത് ലക്ഷം രൂപ പിഴയും കള്ളപ്പണത്തിനെതിരായ പ്രോസിക്യൂഷന് നടപടിയും നേരിടേണ്ടിവരുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് കമീഷണര്‍ ശശിഭൂഷന്‍ ശുക്ല അറിയിച്ചു.
News Summary: There are only a few days left to file your income tax return. There are 36 days left.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here