‘അയ്യപ്പന്റെ അനുഗ്രഹം, വര്‍ഷങ്ങളായുള്ള ആഗ്രഹത്തിന്റെ പൂര്‍ത്തീകരണം’: നിയുക്ത ശബരിമല മേല്‍ശാന്തി

ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത് അയ്യപ്പന്റെ അനുഗ്രഹമാണെന്നും വര്‍ഷങ്ങളായുള്ള ആഗ്രഹം പൂര്‍ത്തീകരണമാണെന്നും പ്രതികരിച്ച് നിയുക്ത ശബരിമല മേല്‍ശാന്തി എസ് അരുണ്‍കുമാര്‍ നമ്പൂതിരി. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ്.

ALSO READ: മുംബൈ നഗരത്തെ ചൊല്ലി വെല്ലുവിളി; ഷിന്‍ഡേ – താക്കറേ പോര് കനക്കുന്നു, തെരഞ്ഞെടുപ്പ് ചൂടില്‍ മഹാരാഷ്ട്ര

ശബരിമല മേല്‍ശാന്തി പട്ടികയില്‍ ആറ് തവണ ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ട് വര്‍ഷം ആറ്റുകാല്‍ ദേവി ക്ഷേത്രത്തിലെ മേല്‍ശാന്തി ആയിരുന്നു. 2015, 2017 വര്‍ഷങ്ങളില്‍ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ മേല്‍ശാന്തിയായിരുന്നു. വര്‍ഷങ്ങളായുള്ള ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണിതെന്ന് അദ്ദേഹം പറഞ്ഞു.നിലവില്‍ കൊല്ലം ലക്ഷ്മിനട ക്ഷേത്ര മേല്‍ശാന്തിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News