ഇഎസ്‌ഐ ആശുപത്രികളിലെ ബില്ലിങ് വെബ്‌സൈറ്റ് തകരാറിലായിട്ട് ആറ് ദിവസം. രാജ്യവ്യാപകമായിട്ട് ആണ് തകരാറിലായത്. ഇഎസ്‌ഐ ആശുപത്രികളിലും ഒപ്പം എംപാനൽ ചെയ്ത ആശുപത്രികളിലും രോഗികൾ ചികിത്സയ്‌ക്കും മറ്റ് പരിശോധനയ്‌ക്കും പണമടക്കേണ്ട അവസ്ഥയിലാണ്. അപ്‌ഡേഷൻ നടക്കുകയാണെന്നാണ് അധികൃതരുടെ മുന്നോട്ട് വെയ്ക്കുന്ന വാദം.
ALSO READ : അന്‍വര്‍ വിഷയം: കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികളാണ് പിന്നിലെന്ന് മന്ത്രി വി ശിവന്‍കുട്ടി
ഇഎസ്‌ഐയുടെ ബിൽ പ്രോസസിങ് ഏജൻസിയായ യുടിഐഐടിഎസ്‌എല്ലിന്റെ esicbpa.utiitsl.com എന്ന വെബ്‌സൈറ്റിനാണ് സാങ്കേതിക പ്രശ്നം ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് കൊല്ലം, ആശ്രാമം, ഉദ്യോഗമണ്ഡൽ എന്നിവിടങ്ങളിലാണ് ഇഎസ്‌ഐസി മോഡൽ ആശുപത്രികളുള്ളത്. ആലപ്പുഴ, എറണാകുളം, ഫറോഖ്, മുളങ്കുന്നത്തുകാവ്, ഒളരിക്കര, പാലക്കാട്, പേരൂർക്കട, തോട്ടട, വടവാതൂർ എന്നിവിടങ്ങളിൽ ഇഎസ്‌ഐ ആശുപത്രിയും 90 ഡിസ്‌പെൻസറികൾ സംസ്ഥാനത്താകെയുണ്ട്. ഇവിടങ്ങളിലെല്ലാം ആയിരക്കണക്കിന് രോഗികളെയാണ് വെബ്‌സൈറ്റ് പ്രശ്നം തലവേദനയുണ്ടാക്കിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here