ഐഫോണ്‍ 16 ഉപയോഗിക്കുന്നത് നിയമവിരുദ്ധം; ഞെട്ടണ്ട ‘അവിടെ’ ഇങ്ങനാണ് ഭായ്!

പേടിക്കണ്ട! ഇന്ത്യയിലല്ല, അങ്ങ് ഇന്തോനേഷ്യയിലാണ് ഐഫോണ്‍ 16 ഉപയോഗിക്കുന്നത് നിയമവിരുദ്ധമായിരിക്കുന്നത്. ആപ്പിളിന്റെ ഐ ഫോണ്‍ പുതിയ സീരിസ് വില്‍ക്കുന്നതിനടക്കമാണ് വിലക്ക് വന്നിരിക്കുന്നത്. വ്യവസായമന്ത്രി ആഗസ് ഗുമിവാങ് കര്‍ത്താസാസ്മിത ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം ആരെങ്കിലും ഉപയോഗിക്കുന്നത് കണ്ടാല്‍ അതറിയിക്കണമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. ഉപയോഗിക്കുന്നതില്‍ നിരോധനം വന്നതോടെ വിദേശത്ത് നിന്നും കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നവരും അക്കാര്യം മറന്നേക്കുവെന്നാണ് ഓര്‍മിപ്പിക്കാനുള്ളത്. എന്നാല്‍ മറ്റൊരു കാര്യമുണ്ട് കേട്ടോ, ഐ ഫോണ്‍ തന്നെ യാത്രയില്‍ കൊണ്ടുവരണമെന്നുള്ളവര്‍ക്ക് പഴയ, സാധുതയുള്ള ഐഎംഇഐ നമ്പറുള്ള ഐ ഫോണ്‍ കൊണ്ടുവരാം. ഇത് ഇന്തോനേഷ്യന്‍ നെറ്റ് വര്‍ക്കിലുള്‍പ്പെട്ടവയാണെന്ന് ഉറപ്പുവരുത്തുകയുംവേണം.

ALSO READ: ഗ്യാന്‍വാപി മസ്ജിദില്‍ കൂടുതല്‍ സര്‍വേ നടത്തണമെന്ന ഹര്‍ജി വാരാണസി ജില്ലാകോടതി തള്ളി

ഇനി എന്താണ് ഇത്തരമൊരു കടുത്ത തീരുമാനം ഭരണകൂടെമെടുത്തെന്ന് അറിയണ്ടേ.. ഐഫോണ്‍ 16ന് ഇന്തോനേഷ്യയില്‍ ഇതുവരെ ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്വിപ്മന്റ് ഐഡന്റിറ്റി (ഐഎംഇഐ) സര്‍ട്ടിഫിക്കേഷന്‍ കിട്ടിയിട്ടില്ലെന്നത് അതിലൊന്നു മാത്രം. ഈ സര്‍ട്ടിഫിക്കേഷനുള്ള ഫോണുകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തനാനുമതിയുള്ളൂ. മറ്റൊരു കാരണം ആപ്പിള്‍ പറഞ്ഞ വാക്കു പാലിക്കാത്തതാണ്. ഇന്തോനേഷ്യയില്‍ ആപ്പിള്‍ വാഗ്ദാനം ചെയ്ത നിക്ഷേപം നടത്തിയില്ല. ഇത് ഭരണകൂടത്തെ ചൊടിപ്പിച്ചെന്നു മാത്രമല്ല ഇത്തരത്തിലാണ് അവര്‍ പ്രതികരിച്ചതെന്നത് ജനങ്ങളെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഏക ദേശം 1.71 ട്രില്യണ്‍ രൂപ രാജ്യത്ത് നിക്ഷേപിക്കുമെന്നായിരുന്നു ആപ്പിള്‍ നല്‍കിയിരുന്ന വാഗ്ദാനം. പ്രാദേശിക പ്രവര്‍ത്തനങ്ങളില്‍ കമ്പനി 1.48 ട്രില്യണ്‍ രൂപ മാത്രമാണ് നേടിയത്. ഈ കുറവ് കാരണം, ആപ്പിളിന് ഇപ്പോഴും 230 ബില്യണ്‍ രൂപ കടമുണ്ട്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ഐഫോണ്‍ 16ന് പ്രവര്‍ത്തനാനുമതി ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

ALSO READ:  എംജി സർവകലാശാലയിലെ കോൺഗ്രസ്‌ അനുകൂല സംഘടനക്ക് ഹൈക്കോടതിയുടെ വിമർശനം

മാത്രമല്ല ഇന്‍ഡോനീഷ്യയില്‍ വില്‍ക്കുന്ന ഉപകരണങ്ങളുടെ 40 ശതമാനം ഘടകഭാഗങ്ങള്‍ പ്രാദേശികമായി നിര്‍മിച്ചതായിരിക്കണം എന്ന നിബന്ധന ചെയ്യുന്ന ടികെഡിഎന്‍ സര്‍ട്ടിഫിക്കറ്റ് ഐഫോണ്‍ 16ന് നല്‍കിയിട്ടില്ല. അതിനാല്‍ രാജ്യത്ത് ഇത് വില്‍ക്കാനും കഴിയില്ല. അതേസമയം ഈ സര്‍ട്ടിഫിക്കറ്റിനായി ആപ്പിള്‍ അപേക്ഷിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News