ചുവന്ന ഗൗണില്‍ തിളങ്ങും താരമായി വാണി വിശ്വനാഥ്, റൈഫിള്‍ ക്ലബിലെ ‘ഇട്ടിയാനം’ ക്യാരക്ടര്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

ചുവന്ന ഗൗണിന്റെ പ്രസരിപ്പിനൊപ്പം നിഗൂഢമായ പുഞ്ചിരിയുമായി സിനിമാസ്വാദകരെ ആവേശംകൊള്ളിക്കാന്‍ ഒരിക്കല്‍കൂടി വാണി വിശ്വനാഥ് എത്തുകയാണ്. ആഷിക്ക് അബുവിന്റെ പുതിയ ചിത്രമായ ‘റൈഫിള്‍ ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ ഇഷ്ടതാരത്തിന്റെ തിരിച്ചുവരവ്. മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമാലോകത്തുള്ള വാണി വിശ്വനാഥ് 2014ന് ശേഷം സിനിമാലോകത്തുനിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ചടുലമായ സംഭാഷണങ്ങളാലും ആക്ഷന്‍ രംഗങ്ങളാലും ഒരുകാലത്ത് സിനിമാ പ്രേക്ഷകരെയാകെ കീഴടക്കിയിരുന്ന വാണി വിശ്വനാഥ് ഒരിടവേളയ്ക്കു ശേഷമാണ് മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുന്നത്. ‘റൈഫിള്‍ ക്ലബില്‍’ ഇട്ടിയാനം എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഒറ്റ നോട്ടത്തില്‍ പ്രണയവും നിഗൂഢതയും ഒളിച്ചുവെച്ചിരിക്കുന്നതെന്ന് തോന്നിക്കുന്ന കഥാപാത്ര സൃഷ്ടിയാണ് ഇട്ടിയാനത്തിന്റേതെന്ന് ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ തോന്നിക്കുന്നുണ്ട്. എന്നാല്‍, പ്രേക്ഷകര്‍ക്ക് ഊഹിക്കാവുന്ന അത്തരമൊരു കഥാപാത്രം മാത്രമായി ഒതുങ്ങാതെ മറ്റെന്തെല്ലാം സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും ഇട്ടിയാനം എന്ന കഥാപാത്രം എന്നറിയാനുള്ള ആകാംക്ഷ നിറക്കുന്നതാണ് ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍.

ALSO READ: ‘മുണ്ടക്കൈ ചൂരൽമല ‌പുനരധിവാസം ലോകത്തിന്‌ മാതൃകയാവുന്ന വിധത്തിൽ നടപ്പാക്കും…’: മുഖ്യമന്ത്രി പിണറായി വിജയൻ

പ്രശസ്ത ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. അനുരാഗ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ദയാനന്ദ് ബാരെ എന്ന കഥാപാത്രത്തെയാണ് അനുരാഗ് കശ്യപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മലയാളത്തിലെ അദ്ദേഹത്തിന്റെ ആദ്യ സിനിമയായിരിക്കും ഇത്. ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം അടുത്ത് തന്നെ റിലീസിനെത്തുമെന്നാണ് സൂചന. സിനിമയുടെ ഛായാഗ്രഹണവും ആഷിക്ക് അബുവാണ് നിര്‍വഹിച്ചിരിക്കുന്നത്. വിജയരാഘവന്‍, റാഫി, വിനീത് കുമാര്‍, സുരേഷ് കൃഷ്ണ, ഹനുമാന്‍കൈന്‍ഡ്, സെന്ന ഹെഗ്ഡെ, വിഷ്ണു അഗസ്ത്യ, ദര്‍ശന രാജേന്ദ്രന്‍, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കര്‍, നിയാസ് മുസലിയാര്‍, റംസാന്‍ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്‌സ്, സജീവ് കുമാര്‍, കിരണ്‍ പീതാംബരന്‍, ഉണ്ണി മുട്ടത്ത്, ബിബിന്‍ പെരുമ്പിള്ളി, ചിലമ്പന്‍, ഇന്ത്യന്‍ എന്നിവരടക്കമുള്ള വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.

ALSO READ: നീലേശ്വരം വെടിക്കെട്ട് അപകടം; മരിച്ചവരുടെ ആശ്രിതര്‍ക്ക് സർക്കാർ 4 ലക്ഷം നൽകും

റൈഫിള്‍ ക്ലബിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായര്‍, ശ്യാം പുഷ്‌കരന്‍, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ്. ‘മായാനദി’ക്ക് ശേഷം ആഷിക്ക് അബു, ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘മഞ്ഞുമ്മല്‍ ബോയ്സി’ലൂടെ വലിയ ജനപ്രീതി നേടിയ അജയന്‍ ചാലിശ്ശേരിയാണ് റൈഫിള്‍ ക്ലബ്ബിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മേക്കപ്പ്: റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം: മഷര്‍ ഹംസ, എഡിറ്റര്‍: വി. സാജന്‍, സ്റ്റണ്ട്: സുപ്രീംസുന്ദര്‍, സംഗീതം: റെക്‌സ് വിജയന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, സ്റ്റില്‍സ്: റോഷന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News