സൂപ്പര്‍ കപ്പില്‍ ബംഗളൂരു എഫ്സിക്കെതിരെ ഞായറാഴ്ച ഇറങ്ങാനിരിക്കെ ബ്ലാസ്റ്റേഴ്സിന് തിരിച്ചടി. മധ്യനിര താരം ഇവാന്‍ കലിയൂഷ്നി ടീം വിട്ടതായി സൂചന. മുമ്പ് സൂപ്പര്‍ കപ്പില്‍ ശ്രീനിധി ഡെക്കാനെതിരായ മത്സരത്തില്‍ ആദ്യ ഇലവനില്‍ കലിയൂഷ്‌നി കളിച്ചിരുന്നില്ല. മത്സരത്തില്‍ 2-0ന് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് കലിയൂഷ്നി വിമാനത്താവളത്തില്‍ നില്‍ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. താരം നാട്ടിലേക്ക് മടങ്ങിയെന്നുള്ള അഭ്യൂഹവും ശക്തമായിരുന്നു. എന്നാല്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പ്രമുഖ സ്പോര്‍ട്സ് മാധ്യമപ്രവര്‍ത്തകനായ മാര്‍കസ് മെര്‍ഗുല്‍ഹാവോയാണ് ട്വീറ്റിലൂടെ കലിയൂഷ്നി ടീം വിട്ടതായി വെളിപ്പെടുത്തിയത്. കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട് ആധികാരിക വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകനാണ് മാര്‍കസ്. കലിയൂഷ്നി ഇപ്പോഴും ടീമിനൊപ്പമുണ്ടോ എന്ന ബ്ലാസ്റ്റേഴ്സ് ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. ഇവാന്‍ നേരത്തെതന്നെ ടീം ഹോട്ടല്‍ വിട്ടുവെന്നായിരുന്നു മാര്‍കസിന്റെ മറുപടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here