കഴിഞ്ഞത് അടഞ്ഞ അധ്യായം, പഴയ കാര്യങ്ങളെക്കുറിച്ചോർത്തു സമയം കളയാൻ ഇഷ്ടമല്ല; ഇവാന്‍ വുക്കമനോവിച്ച്

പഴയ കാര്യങ്ങളെക്കുറിച്ചോർത്തു സമയം കളയാൻ ഇഷ്ടമല്ലെന്ന് ഇവാന്‍ വുക്കമനോവിച്ച്.‘കഴിഞ്ഞത് എന്തു തന്നെയായാലും അടഞ്ഞ അധ്യായമെന്നും ഇറ്റ് ഈസ് ഓവർ! ഇത് പുതിയ ഐഎസ്എൽ സീസൺ എന്നുമാണ് ഇവാൻ വുക്കമനോവിച്ച് പറഞ്ഞത് . 10 മത്സര വിലക്കിനു ശേഷം ഇവാന്‍ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ചേരും.എന്റെ കളിക്കാർ മെച്ചപ്പെടുന്നതിൽ ഏറെ സന്തോഷം എന്നാണ് ഇവാന്‍ വുക്കമനോവിച്ച് പറഞ്ഞത്.

ALSO READ:36 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം; മണിരത്നം-കമല്‍ കോമ്പോ വീണ്ടും

അടുത്ത കളിയിലെ എതിരാളികളെ നേരിടാനുള്ള ഒരുക്കത്തിലാണു ഞങ്ങൾ. പിന്നെ, കോച്ച് എന്ന നിലയിലുള്ള തിരിച്ചു വരവിൽ ഏറെ ആഹ്ലാദം എന്നും ഇവാന്‍ കുറിച്ചു. ഫീലിങ് നൈസ് ആൻഡ് എക്സൈറ്റഡ് ടു ബി ബാക്ക് എന്നാണ് ഇവാൻ പറഞ്ഞത്.

ആരാധകരെ കാണാൻ ഞാൻ ആവേശത്തോടെ കാത്തിരിക്കുകയാണ്. എന്റെ നല്ല സമയത്തും മോശം സമയത്തും അവർ എന്റെ കൂടെ ഉണ്ടായിരുന്നു.അവർക്കിടയിലേയ്ക്ക് ഒരിക്കൽ കൂടി മടങ്ങിയെത്താൻ സാധിച്ചതു ഭാഗ്യം’’എന്നും ശാന്തമായ പതിവു ചിരിയോടെ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കോമനോവിച്ച് പറഞ്ഞു.

ALSO READ:യുദ്ധം ഉയർത്തിയ സ്വർണവില; വിപണിയിൽ ഇന്ന് ചെറിയ ആശ്വാസം

സാങ്കേതിക സംവിധാനം നടപ്പാക്കുന്നതു മത്സര നിലവാരം ഉയർത്തും. ലീഗിന്റെ പ്രതിഛായയും മെച്ചപ്പെടും. ഐഎസ്എലിൽ 2 വർഷത്തിനിടെ റഫറിയിങ് നിലവാരം മെച്ചപ്പെട്ടിട്ടുണ്ട്. പക്ഷേ, ഇനിയും മെച്ചപ്പെടുന്നതു സാധ്യമല്ല എന്ന നിലയാണ് ഇപ്പോൾ. കളി നിയന്ത്രണത്തിനായി സാങ്കേതികവിദ്യകൾ ഉപയോഗിക്കണമെന്നും അതായിരിക്കണം അടുത്ത ചുവടു വയ്പ് എന്നും ഇവാൻ പറഞ്ഞു.

റഫറിമാരെല്ലാം ബ്ലാസ്റ്റേഴ്സിന് എതിരാണെന്നു കരുതുന്നില്ലെന്നും മനുഷ്യ സഹജമായ പിഴവുകൾ നേരിടേണ്ടി വരുമെന്നു അറിയാമെന്നും ഇവാന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News