വിലക്കു കാലം മറികടന്ന് മുഖ്യ പരീശീലകന്‍ ഇവാന്‍ വുക്കമനോവിച്ച് ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ചേരും. ആരവങ്ങളുടെ നടുവില്‍ ഒഡീഷ എഫ് സിയെ നേരിടുമ്പോള്‍ മുഖ്യ പരിശീലകന്‍ ഇവാന്‍ വുക്കമനോവിച്ച് മെനയുന്ന തന്ത്രങ്ങളാകും ശ്രദ്ധാകേന്ദ്രം. എന്നാല്‍ താരങ്ങളുടെ പരിക്കും അതിനൊപ്പം തന്നെ മത്സര വിലക്കുമാണ് ബ്ലാസ്റ്റേഴ്‌സിനെ അലട്ടുന്ന പ്രതിസന്ധികളിലൊന്ന്.
Also Read: ലോകകപ്പില്‍ ഇന്ന് പാക്കിസ്ഥാന് ജീവന്‍മരണപോരാട്ടം; എതിരാളി ദക്ഷിണാഫ്രിക്ക
മുന്നേറ്റ നിര മികച്ച ഫോം കണ്ടെത്താത്തതും, പ്രതിരോധത്തില്‍ മാത്രം കേന്ദ്രീകരിച്ച് നീങ്ങിയതിലെ പ്രശ്‌നങ്ങളുമാണ് ടീമിനെ കുഴക്കുന്നത്. അതിനാല്‍ തന്നെ ടീമില്‍ അഴിച്ചുപണി നടത്തിയാകും ബ്ലാസ്റ്റേഴ്‌സ് ഒഡിഷയെ നേരിടുക. കഴിഞ്ഞ മത്സരത്തില്‍ രണ്ടാം പകുതിയിലിറങ്ങി മികച്ച നീക്കം നടത്തിയ ഇഷാന്‍ പണ്ഡിതയ്ക്ക് ഇത്തവണ ആദ്യ ഇലവനില്‍ തന്നെ സ്ഥാനം നല്‍കിയേക്കും. ഫോം തുടരുന്ന ഡാനിഷ് ഫറൂഖിയെയും ഗ്രൗണ്ടില്‍ കൂടുതല്‍ സമയം നിലനിര്‍ത്താനാണ് സാധ്യത.
Also Read: പശ്ചിമ ബംഗാള്‍ മന്ത്രി ജ്യോതിപ്രിയ മല്ലിക്ക് അറസ്റ്റിൽ
തുടരെയുള്ള ജയം, തോല്‍വി, പിന്നാലെ സമനില. ഇതാണ് ബ്ലാസ്റ്റേഴ്‌സിന്റെ നിലവിലെ മത്സര പുരോഗതി. മൂന്ന് മത്സരങ്ങളില്‍ ഒരു ജയം, ഒരു സമനില, ഒരു തോല്‍വി എന്നിങ്ങനെ സമ്മിശ്ര ഫലങ്ങളുമായാണ് ഒഡീഷ ഇറങ്ങുന്നത്. മധ്യ നിര താരം അഹമ്മദ് ജാഹുവിലാണ് ഒഡീഷയുടെ പ്രതീക്ഷ. 3 മത്സരങ്ങളില്‍ നിന്ന് 4 പോയിന്റുമായി ഒഡീഷ ലീഗില്‍ ഏഴാം സ്ഥാനത്താണ്. ബ്ലാസ്റ്റേഴ്‌സാകട്ടെ നാലു മത്സരങ്ങളില്‍ നിന്ന് ഏഴു പോയിന്റുമായി നാലാം സ്ഥാനത്തുമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here