ചെങ്ങന്നൂരിൽ സ്കൂൾ ബസിന് തീ പിടിച്ച സംഭവം; രണ്ട് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും

ചെങ്ങന്നൂരിൽ സ്കൂൾ ബസിന് തീപിടിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് രണ്ടുദിവസത്തിനുള്ളിൽ സർക്കാരിന് സമർപ്പിക്കും. ഡ്രൈവറുടെ ഭാഗത്ത് നിന്നുള്ള ഉദാസീനതയാണ് അപകടകാരണമെന്ന് അന്വേഷണ റിപ്പോർട്ടർ സൂചിപ്പിക്കുന്നു. ശക്തമായ രീതിയിൽ ഹോൺ അടിച്ചു കൊണ്ട് വാഹനം ഓടിച്ചതാണ് മുൻഭാഗത്ത് തീ പിടിക്കാൻ കാരണം. ഇത് മറ്റ് ഭാഗങ്ങളിലേക്ക് പെട്ടെന്ന് പടർന്നതാണ് അപകടത്തിന് കാരണം.

Also Read: ‘പെരുന്നാളിന് വസ്ത്രമെടുക്കാൻ പോകുമ്പോഴാണ് ക്ഷേത്രത്തിന് തീ പിടിച്ചത് കണ്ടത്’, പൂജാരിക്കൊപ്പം തീയണക്കാൻ വന്നത് മൂന്ന് മുസ്‌ലിം ചെറുപ്പക്കാർ; ഇതാണ് കേരളം

നാട്ടുകാരും മറ്റും അടിയന്തരമായി ഇടപെട്ട് കുട്ടികളെ രക്ഷപ്പെടുത്തിയത് കൊണ്ടാണ് ദുരന്തം ഒഴിവായത്. കുട്ടികളെ പെട്ടെന്ന് ബസ്സിൽ എത്തിക്കുന്നതിന് വേണ്ടിയാണ് ഹോൺ മുഴക്കിക്കൊണ്ട് ഡ്രൈവർ ബസ് ഓടിച്ചത്. ഫോണിന്റെ ഇലക്ട്രിക് വയർ ചൂടായി തീ പിടിച്ചതാണ് അപകടത്തിന് കാരണം. അന്വേഷണ റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറും.

Also Read: ‘യുപിയിൽ തോക്ക് ചൂണ്ടിയും, ഭീഷണിപ്പെടുത്തിയും, മർദിച്ചുമാണ് ബിജെപി ജയിച്ചത്’, വെളിപ്പെടുത്തലുമായി ജനങ്ങൾ; ദേശീയ മാധ്യമം നടത്തിയ അന്വേഷണത്തിൽ നിർണായക വിവരങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News