ഇടുക്കി അടിമാലി ഫോറസ്റ്റ് റേഞ്ച് പരിധിയിൽ വരുന്ന കുറത്തിക്കുടിയിൽ നിന്നും ആനക്കൊമ്പുകൾ പിടിച്ചെടുത്തു. സംഭവത്തിൽ ഒരാൾ വനംവകുപ്പുദ്യോഗസ്ഥരുടെ പിടിയിലായി. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായും ഇവർക്കായി അന്വേഷണം തുടരുകയാണെന്നും വനംവകുപ്പുദ്യോഗസ്ഥർ അറിയിച്ചു.
ALSO READ: കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം; ആദ്യഘട്ട നഷ്ടപരിഹാരം അഞ്ചുലക്ഷം
കുറത്തിക്കുടി സ്വദേശിയായ പുരുഷോത്തമനെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് ആനക്കൊമ്പുകളാണ് വനംവകുപ്പുദ്യോഗസ്ഥർ കണ്ടെടുത്തത്.
ALSO READ: ദുബായില്‍ നിന്നും സ്വര്‍ണ്ണ പാന്‍റും സോക്സും ധരിച്ചെത്തി; രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ
പിടിച്ചെടുത്ത ആനക്കൊമ്പുകൾക്ക് 9 കിലോതൂക്കം വരുന്നതാണ്. കൊമ്പുകൾ വിൽപ്പന നടത്തുവാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്നും ഇയാളുടെ ഒപ്പമുണ്ടായിരുന്ന 2 പേർ രക്ഷപ്പെട്ടുവെന്നും വനംവകുപ്പുദ്യോഗസ്ഥർ പറഞ്ഞു. അടിമാലി റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here