‘വിജയ് അങ്കിളിനെ ഒത്തിരി ഇഷ്ടം’; വേദിയിൽ കരഞ്ഞ് ‘ലിയോ’യിലെ കുട്ടിത്താരം; ഓടിയെത്തി സ്നേഹചുംബനംനൽകി വിജയ്

‘ലിയോ’ സിനിമയിൽ വിജയ്‌യുടെ മകളായി അഭിനയിച്ച കുട്ടിത്താരമാണ് ഇയൽ. ഇപ്പോഴിതാ സിനിമയുടെ സക്സസ് മീറ്റിന്റെ വേദിയിൽ വിജയ് ഇയലിനെ വാരിയെടുത്ത് മുത്തം കൊടുക്കുന്ന വിഡിയോ വൈറലാകുന്നു. വേദിയിൽ സംസാരിച്ചുകൊണ്ടു നിന്ന ഇയലിനടുത്തേക്ക് വന്ന വിജയ് കുട്ടിയെ പൊക്കി എടുത്ത് മുത്തം നൽകുകയായിരുന്നു. ഇയലിനെ കൂടാതെ വിജയ്‌യുടെ മകനായി അഭിനയിച്ച മലയാളി താരം മാത്യുവും വേദിയിലുണ്ടായിരുന്നു.

also read: സ്ഫോടനത്തിന്റെ ക്രെഡിറ്റ് മറ്റാർക്കും പോകാതിരിക്കാൻ തെളിവുകൾ സൂക്ഷിച്ചു; കളമശേരി സ്ഫോടനത്തിൽ പ്രതിയുടെ മൊഴി

തമിഴ് നടനായ അർജുനന്റെ മകളാണ് ഈ കുട്ടിതാരം. ‘‘എന്റെ മനസ്സിൽ കുടിയിരിക്കുന്ന എല്ലാവര്‍ക്കും നമസ്കാരം’’ എന്ന് പറഞ്ഞുകൊണ്ടാണ് ഇയൽ വേദിയിൽ സംസാരിച്ചു തുടങ്ങിയത്. വേദിയിൽ സംസാരിക്കവെ ഇയൽ വികാരാധീനിതയായി വിതുമ്പി കരഞ്ഞു. എന്നാൽ കരയുന്ന ഇയലിനോട് വിജയ്‌യുടെ അടുത്തേക്ക് പോയിക്കൊള്ളൂ എന്ന് അവതാരക പറയുന്നുണ്ടായിരുന്നു. എന്നാൽ ഇതിനിടെ വിജയ് തന്നെ നേരിട്ട് കുട്ടിയുടെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു.

also read: ഉറക്കഗുളിക അമിതമായി കഴിച്ച് അലന്‍ ഷുഹൈബ് ആശുപത്രിയില്‍; ആത്മഹത്യാശ്രമമെന്ന് പൊലീസ്

കൂടാതെ ‘വിജയ് അങ്കിളിന്റെ സിനിമയിൽ ഇനിയും അഭിനയിക്കണം’ ഇയൽ തന്റെ ആഗ്രഹം വേദിയിൽ വെച്ച് പ്രകടിപ്പിച്ചു. അതിനുള്ള ഉറപ്പ് വിജയ് നൽകുകയും കുട്ടിയോട് വിജയ് സ്നേഹത്തോടെ കുശലാന്വേഷണം നടത്തി സ്നേഹചുംബനം കൊടുക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News