വീണ്ടും സ്ക്രീനിൽ മുകേഷും ഉർവശിയും ! അയ്യർ ഇൻ അറേബ്യ’ ഫാമിലി എന്റർടൈനർ…

നിഷ്കളങ്കതയു‍ടെ മാധുര്യം പകരുന്ന ഒരുപിടി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച താരങ്ങളാണ് മുകേഷും ഉർവശിയും. ‘മമ്മി ആൻഡ് മി’, ‘കാക്കത്തൊള്ളായിരം’,’സൗഹൃദം’, ‘തൂവൽസ്പർശനം’, ‘സ്വർ​ഗ്ഗം’, ‘മഹാരാജ ടാക്കീസ്’, ‘വർണ്ണത്തേര്’, ‘ഭാര്യ സ്വന്ത സുഹൃത്ത്’ ‘മറുപുറം’, തുടങ്ങി ഇരുവരും ഒരുമിച്ചഭിനയിച്ച ചിത്രങ്ങളെല്ലാം പ്രേക്ഷകർ ഹൃദയത്താൽ ആസ്വദിച്ചിട്ടുണ്ട്. ഇപ്പോഴിതാ എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അയ്യർ ഇൻ അറേബ്യ’ എന്ന ചിത്രത്തിലൂടെ ഭാര്യാഭർത്താക്കന്മാരുടെ വേഷത്തിൽ പ്രേക്ഷകരുടെ മനം കവരാൻ വർഷങ്ങൾളുടെ ഇടവേളക്ക് ശേഷം ഇവർ വീണ്ടും ഒരേ ഫ്രെയിമിൽ തെളിയുന്നു.

Also Read: ചായയ്‌ക്കൊപ്പം കഴിക്കാം; മലബാർ സ്പെഷ്യൽ പൊരിച്ച പത്തിരി

വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രവാസി ബിസിനസ്മാനായ വിഘ്‌നേഷ് വിജയകുമാറാണ് ‘അയ്യർ ഇൻ അറേബ്യ’ നിർമ്മിക്കുന്നത്. കുടുംബ ബന്ധങ്ങൾക്ക് മൂല്യം നൽകി ഒരുങ്ങുന്ന ഈ ആക്ഷേപഹാസ്യ ചിത്രത്തിന്റെ നർമ്മത്തിൽ പൊതിഞ്ഞെത്തിയ ട്രെയിലർ മികച്ച അഭിപ്രായങ്ങളോടെ സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ, ഡയാന ഹമീദ് എന്നിവരാണ് ഫെബ്രുവരി 2ന് റിലീസ് പ്രഖ്യാപിച്ച ഈ ചിത്രത്തിലെ മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം. നായർ, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങി നാൽപത്തിയഞ്ചോളം താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Also Read: ഡീസലൊക്കെ ആർക്കുവേണം..! ഇനി ഇ വി യുഗം

ഛായാഗ്രഹണം: സിദ്ധാർത്ഥ് രാമസ്വാമി, വിവേക് മേനോൻ, ചിത്രസംയോജനം: ജോൺകുട്ടി, സംഗീതം: ആനന്ദ് മധുസൂദനൻ, ഗാനരചന: പ്രഭാ വർമ്മ, റഫീഖ് അഹമ്മദ്, ഹരിനാരായണൻ, മനു മഞ്ജിത്, ശബ്ദലേഖനം: ജിജുമോൻ ടി ബ്രൂസ്, സൗണ്ട് ഡിസൈൻ: രാജേഷ് പി എം, കലാസംവിധാനം: പ്രദീപ് എം വി, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: സജീർ കിച്ചു, പ്രൊഡക്ഷൻ കണ്ട്രോളർ: ബിനു മുരളി, അസ്സോസിയേറ്റ് ഡയറക്ടർ: പ്രകാശ് കെ മധു, സ്റ്റിൽസ്: നിദാദ്, ഡിസൈൻ: യെല്ലോടൂത്ത്, പിആർ& മാർക്കറ്റിങ്: തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്, പിആർഒ: എ എസ് ദിനേഷ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News