ഇനി പൊട്ടിച്ചിരിയുടെ പൊടിപൂരം; മുകേഷും ഉർവശിയും വീണ്ടും ഒന്നിക്കുന്നു; അയ്യർ ഇൻ അറേബ്യയുടെ ടീസർ പുറത്ത്

എം.എ. നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അയ്യർ ഇൻ അറേബ്യ’യുടെ ടീസർ പുറത്തിറങ്ങി. മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്ണ തുടങ്ങി താരങ്ങളും പ്രധാനകഥാപാത്രങ്ങളിൽ ചിത്രത്തിലെത്തുന്നു. ഫെബ്രുവരി രണ്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുക.

ALSO READ: കിഫ്ബി മസാല ബോണ്ട്; ഡോ തോമസ് ഐസക്കിന് വീണ്ടും ഇ ഡി സമൻസ്

കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ഒരു സറ്റയർ ചിത്രമാണ് അയ്യർ ഇൻ അറേബ്യ. മുകേഷ്, ഉർവശി എന്നിവരുടെ മകന്റെ വേഷത്തിലാണ് ധ്യാൻ ശ്രീനിവാസൻ ചിത്രത്തിൽ എത്തുന്നത്. ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം. നായർ, ബിന്ദു പ്രദീപ്,സൗമ്യ തുടങ്ങിയ നാൽപത്തിയഞ്ചോളം താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു. കൂടാതെ സിനിമ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തിൽ എം.എ നിഷാദ് സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും അയ്യർ ഇൻ അറേബ്യക്കുണ്ട്. പുറത്ത് വന്ന ടീസറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം സിദ്ധാർത്ഥ് രാമസ്വാമിയും വിവേക് മേനോനും ആണ് നിർവഹിച്ചത്. സംഗീതം ആനന്ദ് മധുസൂദനൻ. എഡിറ്റർ- ജോൺകുട്ടി. ശബ്ദലേഖനം- ജിജുമോൻ ടി. ബ്രൂസ്. കലാസംവിധാനം- പ്രദീപ് എം. വി. പ്രൊഡക്ഷൻ- കൺട്രോളർ ബിനു മുരളി, മേക്കപ്പ് – സജീർ കിച്ചു. കോസ്റ്റ്യൂം- അരുൺ മനോഹർ, അസ്സോസിയേറ്റ് ഡയറക്ടർ- പ്രകാശ് കെ മധു. ഗാനങ്ങൾ- പ്രഭാ വർമ്മ, റഫീഖ് അഹമ്മദ്, ഹരിനാരായണൻ, മനു മഞ്ജിത്, സ്റ്റിൽസ്- നിദാദ്, സൗണ്ട് ഡിസൈൻ- രാജേഷ് പി.എം. പിആർഒ- എ. എസ്. ദിനേഷ്‌, ഡിസൈൻ- യെല്ലോടൂത്ത്. പിആർ& മാർക്കറ്റിങ്- തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്.

ALSO READ:ജെഇഇ മെയിന്‍ 2024 ; പരീക്ഷാ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News