പ്രേക്ഷകരെ ചിരിപ്പിക്കാനായി അവരെത്തുന്നു; ‘അയ്യർ ഇൻ അറേബ്യ’ നാളെ മുതൽ തിയേറ്ററുകളിൽ

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ‘അയ്യർ ഇൻ അറേബ്യ’ നാളെ മുതൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും.
മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ, ഡയാന ഹമീദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അയ്യർ ഇൻ അറേബ്യ’ കുടുംബ ബന്ധങ്ങൾക്ക് മൂല്യം നൽകി ഒരുക്കിയ ആക്ഷേപഹാസ്യ ചിത്രമാണ്.

ALSO READ: വിമര്‍ശനങ്ങളും വിവാദങ്ങളും പിന്നിലാക്കിയില്ല; ഒടിടിയിലും അനിമൽ തരംഗം
മുകേഷിന്റെയും ഉർവശിയുടെയും മകനായിട്ടാണ് ധ്യാൻ ശ്രീനിവാസൻ ചിത്രത്തിൽ വേഷമിടുന്നത്. ധ്യാൻ ശ്രീനിവാസന്റെ നായികയായി ദുർഗ്ഗാ കൃഷ്ണയാണ് എത്തുന്നത്.എം എ നിഷാദാണ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രവാസി ബിസിനസ്മാൻ വിഘ്‌നേഷ് വിജയകുമാറാണ് നിർമ്മിക്കുന്നത്.

ചിത്രത്തിലെ ‘മഴവിൽ പൂവായ്’ എന്ന ഗാനം അടുത്തിടെയാണ് പുറത്തുവിട്ടത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് ആനന്ദ് മധുസൂധനൻ സംഗീതം പകർന്ന ​ഗാനം വിജയ് യേശുദാസും നിത്യ മാമ്മേനും ചേർന്നാണ് ആലപിച്ചത്.

ഹാസ്യ രൂപത്തിൽ എത്തിയ ചിത്രത്തിന്റെ ട്രെയിലറിനും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം. നായർ, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങി നാൽപത്തിയഞ്ചോളം താരങ്ങൾ എത്തുന്ന ഈ ചിത്രം പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ ദൃശ്യാവിഷ്ക്കാരമായിരിക്കും നൽകുക.

ഛായാഗ്രഹണം: സിദ്ധാർത്ഥ് രാമസ്വാമി, വിവേക് മേനോൻ, ചിത്രസംയോജനം: ജോൺകുട്ടി, സംഗീതം: ആനന്ദ് മധുസൂദനൻ, ഗാനരചന: പ്രഭാ വർമ്മ, റഫീഖ് അഹമ്മദ്, ഹരിനാരായണൻ, മനു മഞ്ജിത്, ശബ്ദലേഖനം: ജിജുമോൻ ടി ബ്രൂസ്, സൗണ്ട് ഡിസൈൻ: രാജേഷ് പി എം, കലാസംവിധാനം: പ്രദീപ് എം വി, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: സജീർ കിച്ചു, പ്രൊഡക്ഷൻ കണ്ട്രോളർ: ബിനു മുരളി, അസ്സോസിയേറ്റ് ഡയറക്ടർ: പ്രകാശ് കെ മധു, സ്റ്റിൽസ്: നിദാദ്, ഡിസൈൻ: യെല്ലോടൂത്ത്, പിആർ& മാർക്കറ്റിങ്: തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്, പിആർഒ: എ എസ് ദിനേഷ്‌.

ALSO READ:വിമര്‍ശനങ്ങളും വിവാദങ്ങളും പിന്നിലാക്കിയില്ല; ഒടിടിയിലും അനിമൽ തരംഗം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News