വീണ്ടും അമ്പരപ്പിക്കാൻ ‘ജെ ബേബി’യുമായി ഉർവശി; ട്രെയിലർ

നടി ഉർവശി, ദിനേശ്, മാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ‘ജെ ബേബി’യുടെ ട്രെയിലർ എത്തി.ട്രെയിലർ ഇതിനകം തന്നെ വൈറലാണ്. ട്രെയിലറിൽ ഉർവശി ഇതിനോടകം വൈറലായി കഴിഞ്ഞു. മാർച്ച് 8ന് വനിതാ ദിനത്തിലാണ് ചിത്രം തിയേറ്ററുകളിലെത്തുക.

കുടുംബ ബന്ധങ്ങള്‍ക്കും ഹാസ്യത്തിനും പ്രാധാന്യം നൽകി ഒരുക്കിയ ചിത്രമാണ് ജെ ബേബി. പാ.രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ നിർമാണം.

ALSO READ: പി പദ്മരാജൻ ട്രസ്റ്റിന്റെ 2023 ലെ ചലച്ചിത്ര-സാഹിത്യ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

സിനിമയുടെ പ്രത്യേക പ്രദർശനം കഴിഞ്ഞ ദിവസം നടന്നിരുന്നു.’പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് ജെ ബേബി. സിനിമ കാണാൻ തിയേറ്ററിൽ വരുന്നവർ നിർബന്ധമായും അമ്മമാരെയും കൂടെ കൂട്ടണം. അതുപോലെ എല്ലാത്തരം പ്രേക്ഷകർക്കും വേണ്ടി ഞങ്ങൾ ഒരുക്കിയ സിനിമയാണിത്,’എന്നാണ് സംവിധായകൻ സുരേഷ് മാരി പറയുന്നു. ശക്തി ഫിലിം ഫാക്ടറിയാണ് ‘ജെ ബേബി’ റിലീസ് ചെയ്യുന്നത്.

ALSO READ:പ്രേക്ഷകഹൃദയങ്ങള്‍ മോഷ്ടിക്കാന്‍ തസ്‌കരവീരന്‍ ‘ധാരാവി ദിനേശ്’ വരുന്നു ! ‘മനസാ വാചാ’ മാര്‍ച്ച് 8ന് റിലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News