വാക്കുപാലിച്ച് സർക്കാർ; ഇടുക്കിയിലെ കുട്ടികർഷകർക്ക് അഞ്ച് പശുക്കളെ കൈമാറി ജെ ചിഞ്ചുറാണി

ഇടുക്കി ജില്ലയിലെ കുട്ടി ക്ഷീരകർഷകനായ മാത്യു ബെന്നിക്കും കുടുംബത്തിനും അഞ്ച് പശുക്കളെ കൈമാറി. ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി മാത്യു ബെന്നിയുടെ വീട്ടിലെത്തിയാണ് പശുക്കളെ കൈമാറിയത്. ആരുടെയും ഉള്ളുലയ്ക്കുന്ന സംഭവമായിരുന്നു ഇടുക്കി വെള്ളിയാമറ്റത്ത് നടന്നത്. 2021ലെ മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് നേടിയ മാത്യു ബെന്നിയും കുടുംബവും വളർത്തുന്ന 13 പശുക്കളാണ് ചത്തു വീണത്. വിഷമത്തിൽ തളർന്ന്‌ ആശുപത്രിയിലായ മാത്യു ബെന്നിയെ അന്നുതന്നെ സംസ്ഥാന ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് , എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു.

Also Read: വനിതാ ശിശുവികസന വകുപ്പിന് കീഴിൽ ജന്‍ഡര്‍ സ്പെഷ്യലിസ്റ്റ് നിയമനം

പിറ്റേദിവസം തന്നെ കേരളത്തിന്റെ രണ്ടു മന്ത്രിമാർ ആ വീട്ടിലെത്തി, ചിഞ്ചു റാണിയും റോഷി അഗസ്റ്റിനും. അന്ന് കൊടുത്ത വാഗ്ദാനമാണ് ഇപ്പോൾ നിറവേറ്റിയിരിക്കുന്നത്. എച്ച് എഫ് ഇനത്തിലുള്ള ആറുമാസം ഗർഭിണികളായ അഞ്ചു പശുക്കളെയും മിൽമയുടെ വകയായി 45,000 രൂപയും മന്ത്രി കൈമാറി. സമൂഹത്തിന്റെ നാനാ തുറയിൽ നിന്നുള്ള സഹായം കുട്ടികളെ തേടി എത്തിയിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ അന്ന് വിളിച്ച് രണ്ടു പശുക്കളെ നൽകും എന്നാണ് പറഞ്ഞതെങ്കിൽ എച്ച് എഫ് ഇനത്തിലുള്ള മൂന്നു പശുക്കളെയാണ് സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസിന്റെ നേതൃത്വത്തിൽ എത്തി കുട്ടികൾക്ക് കൈമാറിയത്.

Also Read: ‘രാജ്യത്ത് ഇന്ന് മതത്തെ വിമർശിച്ചാൽ ദേശവിരുദ്ധരാക്കുന്നു’: ബൃന്ദ കാരാട്ട്

വ്യവസായി യൂസഫലി, സിനിമാതാരങ്ങളായ മമ്മൂട്ടി, ജയറാം, പൃഥ്വിരാജ്എന്നിവരും സഹായങ്ങൾ നൽകിയിരുന്നു. സമാനതകളില്ലാത്ത ചേർത്തുപിടിക്കലിന്റെ കേരള മാതൃകയ്ക്കാണ് വെള്ളിയാമറ്റം സംഭവത്തിലൂടെ ഒരിക്കൽ കൂടി സാക്ഷ്യം വഹിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News