മണിപ്പൂര്‍ വിഷയം;ഭീകരര്‍ക്ക് ഇന്ത്യയില്‍ അഭയം നല്‍കിയത് യുപിഎ സര്‍ക്കാരിന്റെ കാലത്ത്; മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ച് ജെ പി നദ്ദ

mallikarjun kharge j p nadda

മണിപ്പൂര്‍ വിഷയത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ച് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ. വിദേശ ഭീകരര്‍ക്ക് ഇന്ത്യയില്‍ അഭയം നല്‍കിയത് യുപിഎ സര്‍ക്കാരിന്റെ കാലത്താണെന്ന് ബിജെപി ആരോപിച്ചു. ഭീകരരുമായി മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം സഹകരണ കരാറുകളില്‍ ഒപ്പുവെച്ചെന്നും കത്തില്‍ ആരോപിക്കുന്നു.

ഭീകര പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ തുടരാന്‍ അവസരം കൊടുത്തു. മണിപ്പൂരിന്റെ സമാധാനം തകരാന്‍ പ്രധാന കാരണം യുപിഎ ഭരണകാലത്തുണ്ടായ സുരക്ഷാ വീഴ്ചയെന്ന് ബിജെപി ആരോപിച്ചു. കോണ്‍ഗ്രസ് രാജ്യത്തെ ഭിന്നിപ്പിക്കാനും ജനാധിപത്യത്തെ തകര്‍ക്കാനുമുള്ള ശ്രമങ്ങളിലാണെന്ന് ബിജെപി ഉന്നയിച്ചു. രാഷ്ട്രീയ നേട്ടം കൊയ്യാനുളള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും ജെ പി നദ്ദ പറഞ്ഞു.

Also Read : http://രക്തത്തിൽ അധികാരികള്‍ക്ക് കത്ത്; ‘ഇനിയെങ്കിലും ആ റോഡൊന്ന് ശരിയാക്കൂ’, സംഭവം രാജസ്ഥാനിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News