ചാണ്ടി ഉമ്മനെ അനുകൂലിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ജെ എസ് അഖിലിനെതിരെ പാര്‍ട്ടി നടപടി. മാധ്യമ വിഭാഗം പാനലില്‍ നിന്ന് ഒഴിവാക്കി. കൂടാതെ അഖിലിനെ മാധ്യമ വക്താവ് സ്ഥാനത്ത് നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ചാണ്ടി ഉമ്മന്‍ വിഷയത്തില്‍ അനുമതിയില്ലാതെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിനാണ് നടപടിയെന്നാണ് വിവരം. ചാണ്ടിയെ അനുകൂലിച്ച് പാര്‍ട്ടിക്കെതിരെ സംസാരിച്ചെന്നതാണ് അഖിലിനെതിരായ കുറ്റമായി പറയുന്നത്.
Also Read : പെരിയാർ സ്മാരകത്തിന്റെ നിർമാണ പ്രവർത്തനത്തിൽ കേരള സർക്കാർ എല്ലാ സഹകരണവും നൽകി: എം കെ സ്റ്റാലിൻ
ചാണ്ടി ഉമ്മന്‍ വിഷയത്തില്‍ അനുമതിയില്ലാതെ പങ്കെടുത്തതിനാണ് നടപടി. ചാണ്ടിയെ അനുകൂലിച്ച് പാര്‍ട്ടിക്കെതിരെ സംസാരിച്ചെന്നതാണ് അഖിലിനെതിരായ കുറ്റം. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിലെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
എല്ലാവര്‍ക്കും ചുമതലകള്‍ നല്‍കിയപ്പോള്‍ തനിക്ക് ചുമതല തന്നില്ലെന്നായിരുന്നു ചാണ്ടി ഉമ്മന്റെ തുറന്ന് പറച്ചില്‍. പാര്‍ട്ടി പുനഃസംഘടനയില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം കിട്ടണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ തനിക്കെതിരെ ഉണ്ടായത് പ്രതികാര നടപടിയെന്നാണ് അഖില്‍ പറയുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് ആണ് മാധ്യമ വിഭാഗം പാനലിന്റെ ചുമതല.
അതേസമയം വിവാദങ്ങള്‍ക്കിടെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ ഒറ്റയ്ക്ക് നിലക്കുന്ന ചിത്രം പങ്കുവെച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ രംഗത്തെത്തി. ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here