ജെ അലക്‌സാണ്ടര്‍ സ്മാരക അവാര്‍ഡ് എസ് പ്രദീപ്കുമാറിന്

സാമൂഹിക സേവനരംഗത്തെ മികവുറ്റതും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജെ.അലക്‌സാണ്ടര്‍ ഐഎഎസ് സ്മാരക പുരസ്‌കാരം മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എസ് പ്രദീപ്കുമാറിന്. വിദ്യാഭ്യാസ വിചക്ഷണന്‍, പ്രഗല്‍ഭനായ രാഷ്ട്രീയ നേതാവ്, കര്‍ണാടക ചീഫ് സെക്രട്ടറി, മന്ത്രി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുള്ള ജെ. അലക്‌സാണ്ടറുടെ രണ്ടാമത് ചരമവാര്‍ഷിക ചടങ്ങുകളോട് അനുബന്ധിച്ച് നല്‍കുന്നതാണ് ഈ അവാര്‍ഡ്.

ALSO READ :മരണത്തിനു തൊട്ടുമുമ്പും വിദ്യാർഥികളുടെ അസ്സൈന്മെന്റ് നോക്കി മാർക്കിടുന്ന അധ്യാപകൻ; വേദനയായി സോഷ്യൽ മീഡിയയിലെ വൈറൽ ചിത്രം

മഹാത്മാഗാന്ധി ഫൗണ്ടേഷന്‍ സംസ്ഥാന ചെയര്‍മാന്‍, ഭാരത് സേവക് സമാജ് ജില്ലാ ചെയര്‍മാന്‍, എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം, കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്റര്‍ പ്രസിഡന്റ്, കേരളീയം സാംസ്‌കാരിക വേദി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന എസ്. പ്രദീപ്കുമാറിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് അവാര്‍ഡ് നല്‍കുന്നതെന്നു അവാര്‍ഡ് കമ്മിറ്റി അറിയിച്ചു.

ALSO READ :30 വർഷക്കാലത്തെ ഇന്ത്യയിലെ സാമ്പത്തിക വളർച്ച; ഡോ. തോമസ് ഐസക്കിന്റെ “സ്വകാര്യവൽക്കരണവും ശിങ്കിടിമുതലാളിത്തവും’ എന്ന പുസ്തകം പുറത്തിറങ്ങി

15001 രൂപയും പ്രശസ്തി പത്രവും ശില്‍്പവും അടങ്ങുന്ന അവാര്‍ഡ് ജനുവരി 15ന് നടക്കുന്ന ചടങ്ങില്‍ വച്ച് കൊല്ലം ബിഷപ്പ് പോള്‍ ആന്റണി മുല്ലശ്ശേരി സമ്മാനിക്കുമെന്ന് ജെ. അലക്‌സാണ്ടര്‍ ഐഎഎസ് സ്റ്റഡീ സര്‍ക്കിള്‍ ചെയര്‍മാന്‍ സാബു ബെനഡിക്ട് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News