ജെ ഡി വാന്‍സ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി; ഭാര്യ ഇന്ത്യക്കാരി

ജെ ഡി വാന്‍സ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ട്രംപ് തന്നെയാണ് ഈ പേര് തീരുമാനിച്ചത്. ജെ.ഡി.വാന്‍സിനൊപ്പം ഡ്യൂഗ് ബര്‍ഗം, മാര്‍ക്കോ റുബിയോ എന്നിവരുടെ പേരുകള്‍ കൂടി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും കൂട്ടത്തില്‍ 39കാരനായ ഏറ്റവും പ്രായം കുറഞ്ഞ ഒഹായോ സെനറ്റര്‍ ജെ.ഡി.വാന്‍സിനെ തെരഞ്ഞെടുക്കുകയായിരുന്നു.

ALSO READ:കേദാര്‍നാഥ് ക്ഷേത്രത്തിലെ 228 കിലോഗ്രാം സ്വര്‍ണം കാണാനില്ല; ആരോപണവുമായി ജ്യോതിര്‍മഠ ശങ്കരാചാര്യന്‍

കുറച്ചുകാലം മുമ്പുവരെ ട്രംപിന്റെ ശക്തനായ വിമര്‍ശകനായിരുന്നു ജെ.ഡി.വാന്‍സ്. 78 കാരനായ ട്രംപും 81 കാരനായ ബൈഡനും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ 39കാരനായ ജെ.ഡി.വാന്‍സ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുന്നു എന്നത് അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ കൗതുകമാണ്. ഇന്ത്യക്കാരിയായ ഉഷ ചിലുകുരി വാന്‍സാണ് ജെ.ഡി.വാന്‍സിന്റെ ഭാര്യ. ആന്ധ്ര പ്രദേശ് സ്വദേശിനിയാണ് ഉഷ. ബൈഡന്റെ വൈസ് പ്രസിഡന്റ് കമലഹാരിസ് ഇന്ത്യന്‍ വംശജയാണ്. ജെ.ഡി.വാന്‍സ് വിജയിക്കുകയാണെങ്കില്‍ അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ വൈസ് പ്രസിഡന്റായിരിക്കും അദ്ദേഹം.

ALSO READ:കടുത്ത ഭിന്നതയ്ക്കിടയിൽ വയനാട്ടിൽ കെപിസിസി എക്സിക്യൂട്ടീവ് യോഗം; വിട്ടുനിന്ന് കെ മുരളീധരൻ ഉൾപ്പെടെയുള്ള പ്രമുഖർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News