ചൂടുകാലമല്ലേ.. ചക്ക കൊണ്ടൊരു വെറൈറ്റി ഐറ്റം നോക്കിയാലോ..? എളുപ്പത്തിലുണ്ടാക്കാം ചക്ക 65

ചൂടുകാലത്ത് സുലഭമായി കിട്ടുന്ന ഒന്നാണ് ചക്ക എന്ന് എല്ലാവർക്കും അറിയാം. ചക്കകൊണ്ടു സ്ഥിരം ഉണ്ടാക്കുന്ന വിഭവങ്ങളൊക്കെ ഒന്ന് മാറ്റി നോക്കിയാലോ. ഇത്തവണ ഒരു ചക്ക 65 ഉണ്ടാക്കി നോക്കാം. ഇടിച്ചക്ക കൊണ്ട് എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

Also Read: കാലാവസ്ഥാ നിരീക്ഷണ സേവനത്തിന് തുടക്കമിട്ട് സൊമാറ്റോ

പാകം ചെയ്യുന്ന വിധം

ആദ്യം തന്നെ ചക്കയുടെ പുറമെയുള്ള പച്ച ഭാഗം മുഴുവനായും ചെത്തി കളയുക. എന്നിട്ട് ചക്ക മടലും കുരുവും അടക്കം, ചെറുതായി ചതുരക്കഷ്ണങ്ങളാക്കി മുറിക്കുക. ഈ ചക്ക ഉപ്പും മഞ്ഞളും ഇട്ടു വേവിക്കുക. ഇത് ഒരു തുള്ളി വെള്ളമില്ലാതെ ഉണക്കിയെടുക്കുക. ഒരു ബൗളിൽ കുറച്ച് അരിപ്പൊടി, കോൺഫ്ലോർ, മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരംമസാലപ്പൊടി, കറിവേപ്പില, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ചെറുനാരങ്ങാനീര്, മുട്ട എന്നിവ ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് വയ്ക്കുക. ആവശ്യമെങ്കില്‍ ചുവന്ന ഫുഡ് കളറും ചേര്‍ക്കാം.

Also Read: ഇനി പുതിയ രൂപവും ഭാവവും; വാഹനവിപണിയില്‍ കരുത്ത് കാട്ടാനൊരുങ്ങി ആര്‍എക്സ് 100

നേരത്തെ ഉണക്കി വെച്ച ചക്ക എടുത്ത് ഇതിലേക്ക് ഇട്ടു കുഴച്ചെടുക്കുക. ചക്കക്കഷ്ണത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ഈ മാവ് എത്തണം. ഒരു പാനില്‍ എണ്ണ ഒഴിച്ച്, അതിലേക്ക് ഈ ചക്ക ഓരോന്നായി വച്ചു കൊടുക്കുക. ബ്രൗൺ നിറമാകുമ്പോൾ വറുത്തു കോരുക. അല്‍പ്പം കറിവേപ്പിലയും പച്ചമുളകും എണ്ണയില്‍ വറുത്തു കോരി ഇതിനു മുകളില്‍ അലങ്കാരത്തിനായി വയ്ക്കാം. ഇതു നല്ലൊരു നാലുമണിപലഹാരമായി കഴിക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News