ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും പ്രമേഹരോഗികൾക്കും ഉത്തമം; ഇന്ന് ചക്കദിനം

എല്ലാ വർഷവും ജൂലൈ നാലിലാണ് ചക്ക ദിനം ആഘോഷിക്കുന്നത്. പഴങ്ങളിൽ വച്ചു ഏറ്റവും വലുതായ ചക്ക ഏറെ പോഷകസമൃദ്ധമാണ്. ധാരാളം വിറ്റാമിനുകളും ആൻഡ് ഓക്സിഡന്റുകളും ചക്കയിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, കാൽസ്യം, അയൺ, പൊട്ടാസ്യം തുടങ്ങിയവയും ഉണ്ട്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഏറെ ഉപയോഗപ്രദമാണ്. ചക്കമടൽ, ചക്കച്ചുള, ചക്കചകിണി, ചക്കക്കുരു ഏതു ഭാഗമെടുത്താലും ഏറെ രുചികരവും ആദായകരവുമായ വിഭവങ്ങൾ ഉണ്ടാക്കാം.

ALSO READ:വീണ്ടും എൽബിഎസ് കുതിപ്പ്; രണ്ടാമത്തെ എഞ്ചിനിയറിംഗ് കോളേജിനും എൻബിഎ അംഗീകാരം: മന്ത്രി ആർ ബിന്ദു

ലോക ഭക്ഷ്യ വിപണിയിൽ ചക്കയുടെ സാന്നിധ്യം കൂടിവരുകയാണ്. ബേബി ഫുഡ് മുതൽ സൂപ്പർ ഫുഡ് വരെ ചക്കയിൽ ഉണ്ടാക്കുന്നു. ചക്ക ബംഗ്ലാദേശിൻ്റെയും ശ്രീലങ്കയുടെയും ദേശീയ ഫലമാണ്, കൂടാതെ ഇന്ത്യയിലെ തമിഴ്‌നാടിൻ്റെയും കേരളത്തിലെയും സംസ്ഥാന ഫലവുമാണ്.ചക്ക എന്ന വാക്ക് പോർച്ചുഗീസ് ജാക്കിയിൽ നിന്നാണ് ഉരുത്തിരിഞ്ഞതെന്ന് കരുതപ്പെടുന്നു. ചക്കയുടെ ആരോഗ്യ ഗുണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മികച്ച മാർഗ്ഗമാണ് ചക്ക ദിനം.

ALSO READ:‘സർക്കാർ നഴ്‌സറി സ്‌കൂളിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിന്റെ പാക്കറ്റിൽ ചത്ത പാമ്പ്’, സംഭവം മഹാരാഷ്ട്രയിൽ

ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും പ്രമേഹരോഗികൾക്കും വളരെ ഉത്തമമാണ് ചക്ക.ബി.പി കുറയ്ക്കാൻ, വിളർച്ച മാറ്റുന്നതിനും, രക്തപ്രവാഹ ശരിയായ രീതിയിലാക്കാനും സഹായിക്കുന്നു. ആസ്തമ, തൈറോയ്ഡ് രോഗികൾക്ക് നല്ലൊരു മരുന്നു കൂടിയാണ്. പച്ചച്ചക്കയുടെ സ്ഥിരമായ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവുകുറയ്ക്കും എന്നാണ് പറയുന്നത്, ചക്കയുടെ മടലും ചകിണിയും ചേർന്ന ഭാഗം കൊളസ്ട്രോൾ നില കുറയ്ക്കാൻ ഉത്തമമാണെന്നു വിദഗ്ധർ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News