133 ടിക്കറ്റുകൾ, 796 കോടി; ഒറ്റരാത്രി കൊണ്ട് യുവാവിനെ പണക്കാരനാക്കിയ ജാക്‌പോട്ട്

ഒറ്റ രാത്രി കൊണ്ട് തന്‍റെ അക്കൌണ്ടിലേക്ക് എത്തിയ തുക കണ്ട് ഞെട്ടി 28 കാരൻ. ലോട്ടറി സമ്മാനത്തുകയായ 796 കോടി രൂപയാണ് അക്കൗണ്ടിലേക്കെത്തിയത്. ചൈനയിലാണ് സംഭവം. ബിസിനസ് ചെയ്യുന്ന 28 വയസുള്ള യുവാവ് എടുത്ത ലോട്ടറിക്കാണ് ഇത്രയും വലിയ തുക ലഭിച്ചത്.

ALSO READ: ജമ്മുകാശ്മീര്‍ മുതല്‍ പഞ്ചാബ് വരെ ട്രെയിന്‍ ലോക്കോപൈലറ്റില്ലാതെ ഓടി; ഒഴിവായത് വന്‍ ദുരന്തം, വീഡിയോ

ഫെബ്രുവരി ഏഴിന് ആയിരുന്നു 3,000 രൂപ മുടക്കി യുവാവ് ടിക്കറ്റ് വാങ്ങിയത്. 133 ലോട്ടറി ടിക്കറ്റുകളില്‍ ഒന്നിനായിരുന്നു ഈ സമ്മാനതുക കിട്ടിയത്. ഓരോ തവണയും ഏഴ് നമ്പറുകളുള്ള ഒരേ ഗ്രൂപ്പിൽ തന്നെ വാതുവച്ചാണ് ചൈനയിലെ ഏറ്റവും വലിയ ലോട്ടറി ജാക്ക്‌പോട്ട് സമ്മാനം സ്വന്തമാക്കിയത്.

ഒരു ടിക്കറ്റിന് 28 സെന്‍റ് വീതം നല്‍കി 133 ടിക്കറ്റുകളാണ് വാങ്ങിയത്. വാങ്ങിയ 133 ടിക്കറ്റിനും 7,ഏതാണ്ട് ആറ് കോടി രൂപയാണ് സമ്മാനം ലഭിച്ചത്. എന്നാല്‍ ആദായനികുതി നിയമ നിയമങ്ങൾ അനുസരിച്ച് ലോട്ടറി വരുമാനത്തിന്‍റെ അഞ്ചിലൊന്ന് നികുതിയായി നൽകണം.

അതേസമയം ഇയാൾ 2012-ൽ ബീജിംഗിലെ ഒരു മനുഷ്യന്‍ നേടിയ 664 കോടിയുടെ സമ്മാനതുക മറികടന്നതായാണ്റിപ്പോര്‍ട്ടുകള്‍.സമ്മാനത്തുക കൈപറ്റാന്‍ യുവാവ് ഗുയിഷോ പ്രവിശ്യയുടെ തലസ്ഥാനമായ ഗുയാങ്ങിലെത്തി.

ALSO READ: റാഞ്ചി ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറി; പുതിയ റെക്കോര്‍ഡുമായി യശസ്വി റെക്കോര്‍ഡ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News